ആഗോളതലത്തിൽ മരണനിരക്ക് വർധിപ്പിക്കുന്ന രോഗങ്ങളിൽ മുന്നിലാണ് ശ്വാസകോശ അർബുദം. പലപ്പോഴും ലക്ഷണങ്ങളെ നിസ്സാരമായി കാണുന്നതും രോഗസ്ഥിരീകരണം വൈകുന്നതുമൊക്കെയാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. മരണസാധ്യത ഏറ്റവും കൂടുതലുള്ള ശ്വാസകോശാർബുദത്തെ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ അതിജീവിക്കാനാവും.
ഇന്നത്തെ കാലത്ത് വർധിച്ചുവരുന്ന ശ്വാസകോശാർബുദ കേസുകൾക്ക് കാരണം പുകവലി മാത്രമല്ലെന്ന് പറയുകയാണ് ഓങ്കോളജിസ്റ്റ് ഡോ. സുദീപ്തോ ദേ. വായുമലിനീകരണവും വലിയ ഭീഷണിയാണ്. ഡൽഹിയിലെ വിഷമയമായ വായുവിനെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശ്വാസകോശാർബുദ സാധ്യതയ്ക്കെതിരെ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കാനും വിഷവായു ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന വീക്കം തടയാനും, ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്ന ആറ് ഭക്ഷ്യ വിഭാഗങ്ങളെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നു.
ഇലക്കറികൾ
ചീര, ഉലുവ എന്നിങ്ങനെയുള്ള ഇലക്കറികൾ ഉൾപ്പെടുത്താൻ ഡോക്ടർ പറയുന്നു. ഇലക്കറികൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളും ഹെവി മെറ്റൽസും പുറന്തള്ളാൻ സഹായിക്കുന്നു.
ക്രൂസിഫറസ് പച്ചക്കറികൾ
ബ്രോക്കോളി, കാബേജ്, കോളിഫ്ലവർ, റാഡിഷ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ ആവിയിൽ പുഴുങ്ങി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവയിൽ sulforaphane ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായി വിഷാംശം നീക്കാൻ സഹായിക്കുന്ന എൻസൈമുകളെ സഹായിക്കുന്നു.
വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ
നെല്ലിക്ക, സ്ട്രോബെറി, പേരയ്ക്ക, മാതളനാരകം, ഓറഞ്ച് തുടങ്ങിയ പഴങ്ങളിൽ വൈറ്റമിൻ സിയും ശക്തമായ ആൻറി ഓക്സിഡൻറുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മലിനീകരണം മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.
കരോട്ടിനോയിഡ് അടങ്ങിയ പച്ചക്കറികൾ
തക്കാളി, കാരറ്റ്, പപ്പായ, മത്തങ്ങ എന്നിങ്ങനെയുള്ള കരോട്ടിനോയിഡ് അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ ശ്വാസകോശത്തെയും ചർമ്മത്തെയും സംരക്ഷിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ
ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ വീക്കം കുറയ്ക്കുകയും കോശങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഡോക്ടർ പറയുന്നു. സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും വാൾനട്ട്, ഫ്ളാക്സ് സീഡ് പോലുള്ള നട്‌സുകളും വിത്തുകളും ഇതിൽ ഉൾപ്പെടുന്നു.
വൈറ്റമിൻ ഇ
സൺഫ്ളവർ സീഡ്, ബദാം, അവോക്കാഡോ തുടങ്ങിയ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്താനും ഡോക്ടർ ശുപാർശ ചെയ്യുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Discover 6 food groups to boost immunity, reduce inflammation, and protect against air pollution-related lung cancer. Learn from oncologist Dr. Sudeepto Dey.
Published: 06 Nov 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented