കണ്ണൂര്‍: മലമ്പനി അപകടകരമായ ഒരു പൊതുജനാരോഗ്യപ്രശ്‌നമായി മാറാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പും കോര്‍പ്പറേഷനും. ഡെങ്കിപ്പനി നിയന്ത്രണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിലാണ് മലമ്പനിയും നഗരത്തില്‍ കണ്ടെത്തിയത്. പ്ലാസ്‌മോഡിയം വൈവാക്‌സ് ഉണ്ടാക്കുന്ന വൈവാക്‌സ് മലേറിയയാണ് സ്ഥിരീകരിച്ചത്. ഇത് ഫാല്‍സിപാരം സ്പീഷിന്റെ അത്ര അപകടകാരിയല്ല. അനൊഫിലസ് സ്റ്റിഫന്‍സി എന്ന കൊതുകാണ് രോഗം പരത്തുന്നതെന്നും തിരിച്ചറിഞ്ഞു. ഈ കൊതുകിനെ കണ്ണൂരില്‍ നഗരപ്രദേശത്ത് ധാരാളം കണ്ടെത്തുന്നുണ്ട്.
ഒരുമാസം തീവ്രയത്‌നം
കൊതുക് പരത്തുന്ന രോഗങ്ങള്‍ക്കെതിരേ ഒരുമാസത്തെ തീവ്രപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആരോഗ്യവകുപ്പും കോര്‍പ്പറേഷന്‍ അധികൃതരും. പൊതുസ്ഥലങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഫോഗിങ് നടത്തും. ഫീല്‍ഡ് സര്‍വേ നടക്കുന്നുണ്ട്. ഇതില്‍ കൊതുകിന്റെ ഉറവിടനശീകരണത്തിലും ശ്രദ്ധിക്കും.
രാത്രിയിലെ രക്തപരിശോധനയും തുടരും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകാന്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം 50 കണ്ടിന്‍ജന്റ് ജീവനക്കാരെ അടിയന്തരമായി നിയമിക്കുന്നുണ്ട്.കോര്‍പ്പറേഷനില്‍പ്പെട്ട ടെമ്പിള്‍, തായത്തെരു, ആയിക്കര, താവക്കര, കാനത്തൂര്‍ പ്രദേശങ്ങളിലൊക്കെ കൊതുകുസാന്ദ്രത വളരെയധികമാണ്.
'കൊതുക് ഫാക്ടറി'കള്‍
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കെട്ടിക്കിടക്കുന്ന വെള്ളം, ടാങ്കുകള്‍, താഴ്ചയില്ലാത്ത കിണറുകള്‍, ആള്‍താമസമില്ലാത്ത വീടുകളിലെ കിണറുകള്‍, സ്ഥാപനങ്ങളുടെ ടെറസ് തുടങ്ങിയ ഇടങ്ങളിലാണ് അനൊഫിലസ് സ്റ്റിഫന്‍സി വളരുന്നത്. നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളൊക്കെ 'കൊതുക് ഫാക്ടറി'യായി മാറുകയാണ്. അനൊഫിലസ് കൊതുകിന് പുറമെ, ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകും വീട്ടുപരിസരങ്ങളില്‍ ധാരാളമുണ്ട്. ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഈഡിസ് കൊതുകിന് അനുകൂല സാഹചര്യം ഒരുക്കുന്നതായി ഫീല്‍ഡ്വര്‍ക്കര്‍മാര്‍ പറയുന്നു.
Content Highlights: Plasmodium vivax Malaria in kannur
Published: 10 Aug 2024, 10:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented