അരക്കെട്ടില്‍ മുറുക്കിയുടുക്കുന്ന അടിപ്പാവാട സ്ത്രീകളില്‍ സ്‌കിന്‍ കാന്‍സറിനു കാരണമാവുന്നതായി പഠനങ്ങള്‍. പ്രാദേശികമായി 'പെറ്റിക്കോട്ട് കാന്‍സര്‍' എന്നുവിളിക്കുന്ന അരക്കെട്ടിലെ സ്‌കിന്‍കാന്‍സര്‍ ഇന്ത്യന്‍ ഗ്രാമീണവനിതകളില്‍ കൂടുതലായും കാണപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരമ്പരാഗത വസ്ത്രമായ സാരി നിത്യേന ഉടുക്കുന്ന സ്ത്രീകളുടെ അരക്കെട്ടില്‍ മുറുക്കിയുടുക്കുന്ന പാവാടക്കയര്‍ തൊലിയില്‍ ഉരഞ്ഞുണ്ടാകുന്ന വ്രണങ്ങളാണ് പെറ്റിക്കോട്ട് കാന്‍സറിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ദീര്‍ഘസമയം മുറുക്കിയുടുക്കുന്ന അടിപ്പാവാട അരക്കെട്ടില്‍ ഉരഞ്ഞ് മാര്‍ജോലിന്‍ അള്‍സര്‍ ഉണ്ടാവുകയും അത് അവഗണിക്കപ്പെടുമ്പോള്‍ സ്‌കിന്‍ കാന്‍സറിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. പാവാടക്കെട്ട് മുറുകിയുണ്ടാവുന്ന മുറിവുകള്‍ കാരണം തൊലിയില്‍ നീര്‍ക്കെട്ട് രൂപപ്പെടുകയും തൊലിയില്‍ വ്രണമുണ്ടാവാനുള്ള സാധ്യതയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള വ്രണങ്ങള്‍ അതിവേഗം സ്‌കിന്‍ കാന്‍സറിലേക്ക് നയിക്കുന്നുവെന്നാണ് ബി.എം.ജെ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കേസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
പെറ്റിക്കോട്ട് കാന്‍സര്‍ മുമ്പ് അറിയപ്പെട്ടിരുന്നത് 'സാരി കാന്‍സര്‍' എന്നായിരുന്നു. പേരുപോലെ സാരി ഉടുക്കുന്നതുകൊണ്ട് ഉണ്ടാകുന്ന കാന്‍സറല്ലിത്. മറിച്ച് ഇറുകിയ വസ്ത്രം മൂലമുണ്ടാകുന്ന പ്രശ്‌നത്തേയാണ് സാരി കാന്‍സര്‍ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ സാരിയല്ല, മറിച്ച് ശരീരവുമായി നേരിട്ട് ബന്ധമുള്ള അടിപ്പാവാടയാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്ന തിരിച്ചറിവിലാണ് പെറ്റിക്കോട്ട് കാന്‍സര്‍ എന്ന് ഈ അസുഖത്തെ തിരുത്തിയിരിക്കുന്നത്. സാരി മാത്രമല്ല, ഉത്തരേന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രരീതിയായ ലുഗ്ദ ധരിക്കുന്നവരിലും അരക്കെട്ടില്‍ വ്രണങ്ങള്‍ ഉണ്ടാവുകയും അള്‍സറായി രൂപാന്തരം പ്രാപിക്കുകയും പെറ്റിക്കോട്ട് കാന്‍സറിലേക്ക് നയിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
1945-ല്‍ ദോത്തി കാന്‍സര്‍ എന്ന പദവും സമാനമായി വന്നതാണ്. നിരന്തരം സാരിയോ, മുണ്ടോ, ജീന്‍സോ തുടങ്ങി ശരീരത്തില്‍ ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തേയാണ് പെറ്റിക്കോട്ട് കാന്‍സര്‍ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.
മര്‍ജോലിന്‍ അള്‍സറിന്റെ മറ്റൊരു പേരാണ് സ്‌ക്വാമസ് സെല്‍ കാര്‍സിനോമ. ഇത് പലപ്പോഴും ദീര്‍ഘകാലംകൊണ്ടാണ് രൂപപ്പെട്ടുവരുന്നത്. ഒരുപാടുകാലം ഉണങ്ങാത്ത മുറിവുകളുമായി നിരന്തരം വേദനയും അസ്വസ്ഥതകളും പടര്‍ത്തി തൊലിപ്പുറത്ത് സ്ഥിരതനിലര്‍ത്താന്‍ ഈ വ്രണം ശ്രമിച്ചുകൊണ്ടേയിരിക്കുകയും പിന്നീട് കാന്‍സറായി മാറുകയുമാണ് ചെയ്യുന്നത്.
അരക്കെട്ടില്‍ ദീര്‍ഘനേരം മുറുക്കിക്കെട്ടുമ്പോള്‍ തൊലിയുടെ കട്ടി കുറഞ്ഞുവരികയും അണുബാധയുണ്ടാവാനും കാരണമാവുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അയഞ്ഞ അടിപ്പാവാടകള്‍ ധരിക്കാനാണ് ഉത്തര്‍പ്രദേശിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
Content Highlights: petticoat cancer indian village women skin cancer
Published: 08 Nov 2024, 01:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented