ന്ന് മനുഷ്യർ നേരിടുന്ന പ്രധാന രോ​ഗാവസ്ഥകളിലൊന്നാണ് ഹൃദയാഘാതം. മരണത്തിന് വരെ കാരണമാകുന്ന ഈ ​ഗുരുതര രോ​ഗത്തെിലേക്ക് നയിക്കുന്ന അപകട ഘടകങ്ങൾ കണ്ടെത്താനുള്ള നിരന്തരമായ ശ്രമം ഇപ്പോഴും ശാസ്ത്രലോകം തുടരുകയാണ്. എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത്, അലസമായ ജീവിതശൈലി, ഉറക്കക്കുറവ് തുടങ്ങിയ പല കാരണങ്ങളും ഇതിനകം കണ്ടെത്തിയിട്ടുമുണ്ട്.

To advertise here,

എന്നാൽ, ഹൃദയാഘാതത്തിന് കാരണമാകുന്ന വളരെ അസാധാരണമായ ഒരു ഘടകത്തെക്കുറിച്ചാണ് പുതിയ പഠനം പറയുന്നത്. വായിലെ ബാക്ടീരിയകൾ ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ ബാക്ടീരിയകൾ ധമനികളെ ബാധിക്കുമെന്നും അതുവഴി ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കുമെന്ന മുന്നറിയിപ്പാണ് ​ഗവേഷകർ നൽകുന്നത്. 

വായിൽ സാധാരണയായി കാണുന്ന viridans streptococci എന്ന ബാക്ടീരിയ ആണ് വില്ലൻ എന്നാണ് ​ഗവേഷകർ പറയുന്നത്. പല്ല് തേക്കുകയോ ചവയ്ക്കുകയോ പോലുള്ള ദൈനംദിന പ്രവൃത്തികൾക്കിടയിൽ ഇവ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും ഇത് ധമനികൾക്കുള്ളിൽ ബയോഫിലിംസ് രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു. 

ഒരു പ്രതലത്തിൽ ബാക്ടീരിയകൾ ഒട്ടിപ്പിടിച്ച് തങ്ങൾക്ക് ചുറ്റും ഒരു സംരക്ഷണ കവചം തീർക്കുമ്പോൾ രൂപപ്പെടുന്നതാണ് ബയോഫിലിം. ഈ കവചം കാരണം ആന്റിബയോട്ടിക്കുകൾക്കോ ശരീരത്തിലെ പ്രതിരോധ കോശങ്ങൾക്കോ അവയുടെ അടുത്തേക്ക് എത്താനും നശിപ്പിക്കാനും പ്രയാസമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.