മണിക്കൂറുകളോളം നീണ്ട ജോലിക്കിടയിൽ ചൂടോടെ ഒരൽപം കാപ്പി കുടിക്കുന്നത് ഉന്മേഷം പകരുമെന്നതിൽ സംശയമില്ല. എന്നാൽ . ഓഫീസ് കോഫി മെഷീനുകളില്‍ നിന്നുള്ള ദൈനംദിന കോഫി ഉപഭോഗം കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
സ്വീഡനിലെ ഉപ്സല യൂണിവേഴ്സിറ്റിയിലെയും ചാമേഴ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെയും ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാധാരണ ഓഫീസ് കോഫി മെഷീനുകളില്‍ നിന്നുള്ള കാപ്പിയില്‍, പതിവ് ഫില്‍ട്ടര്‍ കോഫിയെ അപേക്ഷിച്ച് കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ കൂടുതലായി അടങ്ങിയിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി.
ന്യൂട്രീഷന്‍, മെറ്റബോളിസം & കാര്‍ഡിയോവാസ്കുലര്‍ ഡിസീസസ് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൊളസ്ട്രോള്‍ വര്‍ധനവിന് പിന്നിലെ പ്രധാന പദാര്‍ഥങ്ങള്‍ ഡൈടെര്പീന്സാണ് (diterpenes). ഇവ കഴിക്കുമ്പോള്‍ LDL കൊളസ്ട്രോള്‍ അതിവേഗം വര്‍ധിക്കുന്നുവെന്നും ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാവുന്നുവെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
''ഞങ്ങള്‍ പതിനാല് കോഫി മെഷീനുകള്‍ പരിശോധിച്ചു. ഓഫീസ് കോഫി മെഷീനുകളില്‍ കൊളസ്ട്രോള്‍ വർധിപ്പിക്കുന്ന ഈ പദാര്‍ഥങ്ങളുടെ അളവ്, സാധാരണ ഡ്രിപ്-ഫില്‍ട്ടര്‍ കോഫി മേക്കറുകളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് കണ്ടെത്തി''.- പഠനത്തിന്റെ പ്രധാന ഗവേഷകനായ ഡേവിഡ് ഇഗ്മാന്‍ പറയുന്നു.
ഓഫീസുകളില്‍ കാണുന്ന വിവിധ മെഷീനുകളില്‍ നിന്നുള്ള കോഫി ഗവേഷകര്‍ പരിശോധിച്ചാണ് വിലയിരുത്തലിലെത്തിയത്. ചില മെഷീനുകളില്‍ കൊളസ്ട്രോള്‍ ലെവലിനെ ബാധിക്കാന്‍ പര്യാപ്തമായ അളവില്‍ ഡൈടെര്പീന്സ് ഉണ്ടായിരുന്നു. ഒരേ മെഷീനില്‍ പോലും കാലക്രമേണ ഡൈടെര്പീന് സാന്ദ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായി.
നല്ല രീതിയില്‍ ഫില്‍ട്ടര്‍ ചെയതെടുക്കുന്ന കാപ്പിയിലേക്ക് മാറുന്നതാണ് ഏറ്റവും ഉത്തമം. എല്‍ഡിഎല്‍ കൊളസ്ട്രോളിലെ കൃത്യമായ ഫലങ്ങള്‍ അറിയാന്‍, ഈ കോഫി പതിവായി കുടിക്കുന്ന ആളുകളില്‍ ഒരു നിയന്ത്രിത പഠനം ആവശ്യമാണെന്നും ഇഗ്മാന്‍ പറഞ്ഞു.
Content Highlights: Office Coffee & Cholesterol: Hidden Dangers
Published: 25 Mar 2025, 05:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented