
ഒട്ടേറെ നിർണായക പ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. ആരോഗ്യകരമായ ജീവിതചര്യ, ശരീരത്തിന് ഹാനികരമായ വസ്തുക്കളുടെ വർജനം, ഹെപ്പറ്റൈറ്റിസ് ബാധയ്ക്കെതിരേയുള്ള കുത്തിവെപ്പ്, ക്രമമായ ഇടവേളകളിലുള്ള ആരോഗ്യപരിശോധന എന്നിവയിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാനാകും. കരളിനെ സംബന്ധിച്ച് മദ്യം ശത്രുവാണെന്നത് പലർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ, വല്ലപ്പോഴുമുള്ള മദ്യപാനം പോലും എങ്ങിനെയാണ് കരളിനെ ബാധിക്കുന്നത് എന്ന് പറയുകയാണ് ഡോ. ഹർഷ് വ്യാസ്. 28 വയസ്സുള്ള ഒരു രോഗിയുടെ കേസ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഒരു 28-കാരന്റെ USG(Ultrasound Sonography) ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. ഈ ചിത്രം നോക്കുമ്പോൾ മെഡിക്കൽ പശ്ചാത്തലമുള്ളവർക്ക് കാര്യം മനസ്സിലാകും. ഇത് സിറോസിസ് എന്ന് പറയുന്ന മാറ്റാനാകാത്ത രോഗാവസ്ഥയാണ്. രോഗിയുടെ വയറ്റിൽ അമിതമായി ദ്രാവകം കെട്ടിക്കിടക്കുന്നത് കാണാനാകും. അതിനാലാണ് രോഗിക്ക് വേദനയുണ്ടാകുന്നത്, ഡോക്ടർ പറഞ്ഞു.
അതിനിടെ തന്റെ മകന് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് യുവാവിന്റെ അമ്മ ചോദിച്ചു. 'ഇതൊരു തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയാണെന്നും ഇവിടെ ലിവർ ട്രാൻസ്പ്ലാൻ്റ് മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹത്തിന്റെ അമ്മയോട് എങ്ങനെ പറയും? നിങ്ങൾ സ്ഥിരമായി മദ്യപിക്കുകയും ഇതുവരെ പ്രശ്നങ്ങൾ നേരിട്ടിട്ടില്ല എന്നതിന്റെ അർഥം നിങ്ങൾ രോഗപ്രതിരോധ ശേഷിയുള്ളവരാണെന്നല്ല. മറിച്ച്, വിഷയം നിങ്ങളെ ബാധിച്ചിട്ടില്ല എന്നുമാത്രമാണ്', ഡോക്ടർ കൂട്ടിച്ചേർത്തു.
Content Highlights: A shocking case of liver cirrhosis in a 28-year-old occasional drinker highlights the serious risks. Understand the dangers and protect your health.
Published: 30 Dec 2025, 07:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented