വിരലുകളിലെ സന്ധികളെ ബാധിക്കുന്ന രോഗമായ ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 70% വര്‍ദ്ധിക്കുമെന്ന് പഠനം. സന്ധികളെ ബാധിക്കുന്ന ഒരു ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസ് രോഗമാണ് ഗൗട്ട്. 2020-ലെ കണക്കുപ്രകാരം ലോകത്തൊട്ടാകെ 5.8 കോടി പേര്‍ ഗൗട്ട് ബാധിതരായി രേഖപ്പെടുത്തുന്നു. 1990-നെ അപേക്ഷിച്ച് 22.5 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് അന്‍ഡ് ഇവാലുവേഷന്‍ (ഐ.എച്ച്.എം.ഇ) ഗവേഷകരാണ് പഠനം നടത്തിയത്.
സ്ത്രീകളെക്കാള്‍ പുരുഷന്മരില്‍ 3.26 മടങ്ങ് ഗൗട്ട് ബാധിതരുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 9.58 കോടി ആകുമെന്ന് ലാന്‍സെറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. 35 രാജ്യങ്ങളില്‍ നിന്ന് 1990 മുതല്‍ 2020 വരെ ശേഖരിച്ച വിവരങ്ങളാണ് പഠന വിധേയമാക്കിയത്.
രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മൂലം അവ ക്രിസ്റ്റലുകളായി (monosodium urate) കാലിന്റെ പെരുവിരലിന്റെ സന്ധികളില്‍ അടിഞ്ഞുകൂടുകയാണ് ഗൗട്ട് രോഗത്തില്‍ ഉണ്ടാകുന്നത്. ഇതുമൂലം കഠിനമായ വേദനയും നീരും ഉണ്ടാകുന്നു. കാലിലെ തള്ളവിരലിലെ സന്ധികളെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ആ ഭാഗം ചുവന്നു തടിക്കുന്നതാണ് ലക്ഷണം. കണങ്കാലിനും ഉപ്പൂറ്റിക്കും മറ്റ് വിരലുകള്‍ക്കുമെല്ലാം ഈ രോഗാവസ്ഥ ഉണ്ടാകാനിടയുണ്ട്.
Content Highlights: number of individuals with gout will increase by 70 percent says report
Published: 14 Jul 2024, 10:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented