ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തി നേടിയ പകുതിയിലേറെപ്പേരിലും രണ്ട് വര്‍ഷത്തിന് ശേഷവും ചുരുങ്ങിയത് ഒരു രോഗലക്ഷണമെങ്കിലും പ്രകടമാണെന്ന് പഠനം. അന്താരാഷ്ട്ര മെഡിക്കല്‍ ജേർണലായ ലാന്‍സെറ്റ് ആണ് പഠനം പ്രസിദ്ധീകരിച്ചത്.
കോവിഡ് ബാധിച്ചവരില്‍ ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമാവുന്നുണ്ടെങ്കിലും പിന്നീട് ഇവ ദുര്‍ബലമാവുകയും രോഗിയുടെ ആരോഗ്യ-മാനസിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. രോഗം ബാധിച്ചവരില്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തുമെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷവും ചിലരില്‍ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ടെന്നാണ് ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനം പറയുന്നത്.
രോഗമുക്തി നേടിയവരുടെ ആന്തരികാവയവങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും രോഗത്തിന്റെ ആഘാതം ദീര്‍ഘകാലം നിലനില്‍ക്കുന്നുവെന്നും പഠനം വിശദീകരിക്കുന്നു.
കോവിഡ് ബാധിതരിലെ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനായുള്ള ചികിത്സാ ഇടപെടലുകള്‍ വേണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. കോവിഡ് ബാധയ്ക്ക് ശേഷം അഞ്ച് മാസം മുതല്‍ ഒരു വര്‍ഷം വരെ രോഗലക്ഷണങ്ങള്‍, മാനസികാരോഗ്യം, വ്യായാമ ശേഷി എന്നിവ വീണ്ടെടുക്കാനായി പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നും പഠനം പറയുന്നു.
Content Highlights: Half Of Covid Survivors Show 1 Symptom Even 2 Years After: Lancet Journal
Published: 12 May 2022, 12:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented