നട്ടെല്ലിലെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യുന്നതിന് ന്യൂറോളജി വിഭാഗങ്ങളിലെ സര്‍ജന്‍മാര്‍ക്കും യോഗ്യത ഉണ്ടായിരിക്കുമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. ഏറെക്കാലമായി നിലനില്‍ക്കുന്ന സംശയം ദൂരീകരിച്ചു കൊണ്ടാണ് ശാസ്ത്രീയമായ നിലപാട് വ്യക്തമാക്കല്‍. കമ്മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എത്തിക്സ് ആന്‍ഡ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ബോര്‍ഡാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിട്ടുള്ളത്.

To advertise here,

നട്ടെല്ലിന്റെ വൈകല്യം, രോഗബാധ, അപകടം തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് നട്ടെല്ലിലെ ശസ്ത്രക്രിയ അനിവാര്യമായി വരാറുള്ളത്. ഇത്തരം ശസ്ത്രക്രിയകള്‍ നിര്‍വഹിക്കാനുള്ള യോഗ്യത ആര്‍ക്കാണെന്ന കാര്യത്തില്‍ പലയിടത്തും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

എത്തിക്സ് ആന്‍ഡ് മെഡിക്കല്‍ രജിസ്ട്രേഷന്‍ ബോര്‍ഡ് കഴിഞ്ഞ നവംബറില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.