ആര്‍ത്തവ ശുചിത്വ ദിനത്തിന്റെ ഭാഗമായി ഫെമിസേഫും ക്ലബ് എഫ് എമ്മും മേയ്ത്ര ഹോസ്പിറ്റലും മൈജിയും ചേര്‍ന്ന്  സംഘടിപ്പിച്ച കപ്പ് ഓഫ് കെയര്‍ മേയ്ത്ര ഹോസ്പിറ്റലില്‍ നടന്നു. ആര്‍ത്തവ ശുചിത്വത്തെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

To advertise here,

പ്രശസ്ത സിനിമ താരം മറീന മൈക്കള്‍ കുരിശിങ്കല്‍ ഗായിക ശ്രേയ ജയ്ദീപിന് മെന്‍സ്ട്രല്‍ കപ്പ് നല്‍കിയാണ് കപ്പ് ഓഫ് കെയര്‍ ഉദ്ഗാടനം ചെയ്തത്. ഫെമിസേഫ് കോഫൗണ്ടര്‍ നൗറീന്‍ ആയിഷ മെന്‍സ്ട്രല്‍ കപ്പിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു. കാലം ഇത്ര പുരോഗമിച്ചിട്ടും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചു ഇപ്പോഴും മാറാത്ത തെറ്റിദ്ധാരകളെയും അനാവശ്യ ഭയത്തെയും നൗറീന്‍ വിശദീകരിച്ചു.

ശേഷം സിനിമ താരം മറീന മൈക്കള്‍ കുരിശിങ്കല്‍, ഗായിക ശ്രേയ ജയ്ദീപ്, മേയ്ത്ര ഹോസ്പിറ്റല്‍ ലബോറട്ടറി മെഡിസിന്‍ എച്ച്.ഒ.ഡി ഡോ.ഷബാന റസ്മിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ക്ക് മെസന്‍ട്രല്‍ കപ്പ് സൗജന്യമായി നല്‍കി. ക്ലബ് എഫ് എം സീനിയര്‍ മാനേജര്‍ ദീപാങ്കുരന്‍ നന്ദി പ്രസംഗം നടത്തി.