പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യവും അവരുടെ ബീജത്തിന്റെ ഗുണനിലവാരവും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡാനിഷ് ഗവേഷകര്‍. ഉയര്‍ന്ന ഗുണനിലവാരമുള്ള ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന്മാര് കൂടുതല്‍കാലം ജീവിക്കുമെന്നാണ് അവരുടെ പഠനം. ഡാനിഷ് ശാസ്ത്രജ്ഞര്‍ ഏകദേശം 80,000 പുരുഷന്മാരില് നിന്നുള്ള സാമ്പിളുകള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്. ഓരോ സ്ഖലനത്തിനും 120 ദശലക്ഷത്തിലധികം ബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് 5 ദശലക്ഷത്തില്‍ താഴെ ഉല്പ്പാദിപ്പിച്ചവരേക്കാള് രണ്ടോ മൂന്നോ വര്‍ഷം കൂടുതല്‍ ആയുസ്സുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഏറ്റവും ഗുണനിലവാരത്തിലുള്ള ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന് ശരാശരി 80.3 വര്‍ഷത്തോളം ജീവിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഗുണനിലവാരം കുറഞ്ഞ ബീജം ഉത്പാദിപ്പിക്കുന്ന പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 77.6 വര്‍ഷമാണെന്നും ഈ പഠനത്തില്‍ പറയുന്നു.
'ശുക്ലത്തിന്റെ ഗുണനിലാരം മികച്ചതെങ്കില്‍ ആയുസ് നീളും' പഠനത്തിന് നേതൃത്വം നല്കിയ ലാര്‍കെ പ്രിസ്കോണ് പറഞ്ഞു.
ശുക്ലത്തിന്റെ ഗുണനിലവാരം ഒരു മനുഷ്യന്റെ വിശാലമായ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ബീജ പരിശോധനയ്ക്ക് ശേഷം 50 വര്‍ഷത്തോളം അത് നല്കിയ പുരഷന്മാരുടെ ആരോഗ്യം ട്രാക്ക് ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.
ബീജത്തിന്റെ മോശം ഗുണനിലവാരവും നേരത്തെയുള്ള മരണവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്നത് ഈ പഠനത്തില്‍ വിശദീകരിക്കുന്നില്ലെങ്കിലും ഒരു പരിധിവരെ ജീവിതശൈലി ഘടകങ്ങളായ പുകവലി, ഭക്ഷണക്രമം അല്ലെങ്കില്‍ വ്യായാമം എന്നിവയെ പ്രതിഫലിപ്പിക്കുന്നതായാണ് പറയുന്നത്.
ശുക്ലത്തിന്റെ ഗുണനിലവാരം കുറഞ്ഞ പുരുഷന്മാരില് ഏതൊക്കെ രോഗങ്ങളാണ് കൂടുതലായി കാണപ്പെടുന്നതെന്ന് കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Content Highlights: Men with higher-quality sperm live longer-study finds
Published: 05 Mar 2025, 04:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented