
കോഴിക്കോട്: 10,000 സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ചരിത്ര നേട്ടവുമായി മേയ്ത്ര ഹോസ്പിറ്റലിന്റെ ഓര്‍ത്തോപീഡിക് വിഭാഗം. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ 10,000 രോഗികള്‍ക്ക് വീണ്ടും സുഖമായി നില്‍ക്കാനും നടക്കാനും കഴിയുന്ന ജീവിതം സമ്മാനിച്ചതിന്റെ ആഘോഷമായിരുന്നു 'Celebrating 10,000 Happy Joints'. ചടങ്ങില്‍ മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും, അവരുടെ കുടുംബാംഗങ്ങളും ഡോക്ടര്‍മാരും പങ്കെടുത്തു.
ഓര്‍ത്തോപീഡിക് വിഭാഗം ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോര്‍ജ് എബ്രഹാം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഒരുപാട് പേരുടെ ജീവിതത്തിന് പുതിയ തുടക്കം കുറിച്ചു എന്നും, മുട്ടിന്റെ കാര്‍ട്ടിലേജ് തേഞ്ഞുപോകുന്നതാണ് വേദനയ്ക്കും രൂപവൈകൃതത്തിനും കാരണമാകുന്നത്, ശസ്ത്രക്രിയ ചെയ്യുന്നതോടെ തേഞ്ഞുപോയ സന്ധിയുടെ ആ അഗ്രഭാഗത്തെ ലോഹ സംഗ്രഹവും അള്‍ട്രാ ഹൈ മോളിക്കുലാര്‍ വെയ്റ്റ് പ്ലാസ്റ്റിക്കും ഉപയോഗിച്ച് മാറ്റി വെക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും, ലൈഫ് കോച്ചുമായ അഭിഷാദ് ഗുരുവായൂര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ രോഗികളുമായി സംവാദം നടത്തി. ജീവിതം ശസ്ത്രക്രിയയിലൂടെ എങ്ങനെ മാറ്റപ്പെട്ടു എന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത് ചടങ്ങിന്റെ ഹൃദയസ്പര്‍ശിയായ ഭാഗമായിരുന്നു. ചടങ്ങില്‍ ഡോ. ജിജോ വി ചെറിയന്‍ (മെഡിക്കല്‍ ഡയറക്ടര്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്), ശ്രീ. നിഹാജ് ജി മുഹമ്മദ് (സിഇഒ, മേയ്ത്ര ഹോസ്പിറ്റല്‍) തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി.
ആര്‍ത്രോപ്ലാസ്റ്റി & ആര്‍ത്രോസ്‌കോപ്പി വിഭാഗത്തിന്റെ മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സമീര്‍ അലി 'The Journey of 10,000 Joint Replacement' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അവതരണമായിരുന്നു ഒരു പ്രധാന ആകര്‍ഷണം. മേയ്ത്രയുടെ ഓര്‍ത്തോപീഡിക് സേവനങ്ങളുടെ പ്രത്യേകത, അത്യാധുനിക ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളായ കംപ്യൂട്ടര്‍ നാവിഗേഷന്‍, റോബോട്ടിക് ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക), ഫാസ്റ്റ് ട്രാക് ജോയിന്റ് റീപ്ലേസ്മെന്റ് ആന്‍ഡ് പെയ്ന്‍ മാനേജ്മന്റ് സിസ്റ്റം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
വര്‍ഷത്തില്‍ ഏകദേശം 1000 മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ആണ് മേയ്ത്രയില്‍ നടക്കുന്നത് എന്നും, പ്രായമായവര്‍ക്ക് ഇനി പഴയത് പോലെ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കേണ്ടതില്ല മറിച്ചു ശസ്ത്രക്രിയയിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരം സാധ്യമാണ് എന്നും, മേയ്ത്ര ഹോസ്പിറ്റല്‍ ഭാവിയിലും മികച്ച ആരോഗ്യപരിചരണത്തിന് പ്രതിജ്ഞാബദ്ധമാണ് എന്നും ഡോ. സമീര്‍ അലി കൂട്ടിച്ചേര്‍ത്തു.
55 വയസ്സിന് മുകളിലുള്ള, തുടര്‍ച്ചയായ മുട്ട് വേദന അനുഭവപ്പെടുന്നവരോ, മുട്ടില്‍ വളവോ രൂപവൈകൃതമോ വന്നവര്‍ക്കാണ് ഈ ശസ്ത്രക്രിയ പ്രധാനമായും ശുപാര്‍ശ ചെയ്യപ്പെടുന്നത് എന്ന് നന്ദിപ്രസംഗത്തില്‍ ഡോ. നബീല്‍ മുഹമ്മദ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് - സെന്റര്‍ ഫോര്‍ ബോണ്‍, ജോയിന്റ് & സ്പൈന്‍, പറഞ്ഞു.
Content Highlights: meitra hospital completed 10000 knee replacement surgeries
Published: 27 May 2025, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented