
ഷാർജ: കോവിഡ് മഹാമാരിയെ നേരിട്ടതിൽ കേരളം ലോകത്തിന് മാതൃകയായെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ആരോഗ്യരംഗത്തെ പുത്തനറിവുകൾ പങ്കുവെച്ച് മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ സംഘടിപ്പിച്ച കേരള ഹെൽത്ത് എക്സ്പോയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അർബുദചികിത്സാ വിദഗ്ധനായ ഡോ. വി.പി. ഗംഗാധരൻ ഉൾപ്പെടെയുള്ളവരെ യു.എ.ഇ.യിൽ എത്തിച്ചുള്ള ആരോഗ്യമേള പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
ഷാർജ എക്സ്പോ സെന്ററിൽ നടന്ന ആരോഗ്യപ്രദർശനം കാണാനും വിദഗ്ധഡോക്ടർമാരുടെ പ്രഭാഷണങ്ങൾ കേൾക്കാനും വൻ ജനാവലിയെത്തി. വൈകീട്ടുനടന്ന സമാപനച്ചടങ്ങിൽ റവന്യൂ മന്ത്രിയെക്കൂടാതെ ഷാർജ സർക്കാരിന്റെ സാമ്പത്തിക വികസന വകുപ്പ് ജനറൽ സർവീസസ് വിഭാഗം മേധാവി അഹ്മദ് അബ്ദുറഹ്മാൻ ഖമീസ് അൽ ജസ്മി, സുൽത്താൻ അൽ ഷംസി, വി.ടി. സലിം, വൈ.എ. റഹിം തുടങ്ങിയവർ മുഖ്യാതിഥികളായി.
ഡോ. വി.പി. ഗംഗാധരൻ, ഡോ. ഷോൺ ടി. ജോസഫ്, ഡോ. ജോൺ വെള്ളിയത്ത്, ഡോ. ജോർജ് ചാണ്ടി മറ്റിത്ര, ഡോ. സന്ദീപ് പ്രഭാകരൻ, ഡോ. ജയദീപ് പി., ഡോ. വിവേക് പോൾ വിതയത്തിൽ തുടങ്ങിയവർ അവരവരുടെ മേഖലകളിലെ പുത്തൻസമീപനങ്ങളെക്കുറിച്ച് സംസാരിച്ചു.
കേരളത്തിലെ പ്രമുഖ ആരോഗ്യകേന്ദ്രങ്ങളുടെ സ്റ്റാളുകൾ ഹെൽത്ത് എക്സ്പോയിൽ സജ്ജീകരിച്ചിരുന്നു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അവതരിപ്പിച്ച ഹെൽത്ത് എക്സ്‌പോ കേരള ടൂറിസത്തിന്റെ സഹകരണത്തോടെയായിരുന്നു നടത്തിയത്.
Content Highlights: kerala covid management model for world says minister rajan
Published: 13 Jun 2022, 10:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented