മനുഷ്യര്‍ ആയുസ്സിന്റെ ശരാശരി മൂന്നിലൊരുഭാഗം സമയവും ഉറക്കത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നത്, അതായത് എട്ട് മണിക്കൂര്‍ രാത്രി ഉറക്കം. എന്നാല്‍ യുവാക്കള്‍ ജോലി തിരക്കുകളിലേക്ക് കടക്കുന്നതോടെ ഇത് തകിടംമറിയുന്നുവെന്ന് പഠനം. ആരോഗ്യകരമായ ജീവതത്തിന് ആവശ്യമായ ഉറക്കവും വ്യായാമവും പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കടക്കുന്നതോടെ കുറയുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു.
ഇന്റര്‍നാണല്‍ ജേര്‍ണല്‍ ഓഫ് ബിഹേവിയറല്‍ ന്യൂട്രീഷന്‍ ആന്റ് ഫിസിക്കല്‍ ആക്ടിവിറ്റി ആണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ജോലിയിലേക്ക് പ്രവേശിക്കുന്ന ആദ്യ നാളുകളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൂടുതലാണെങ്കിലും പിന്നീടുളള നാളുകളില്‍ ഇത് കുത്തനെ ഇടിയുന്നതായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ബസ് ഡ്രൈവിങ്, ഹെയര്‍ ഡ്രെസിങ്, ക്ലീനിങ് പോലുള്ള ശരീര ചലനങ്ങള്‍ ഉള്‍പ്പെട്ട ജോലി ചെയ്യുന്നവരിലാണ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയത്.
അതേസമയം കോര്‍പ്പറേറ്റ് ജോലികള്‍ ചെയ്യുന്നവരില്‍ ഇത് കുത്തനെ കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരിലാണ് ഇതിലേറ്റവും പിന്നില്‍. എന്നാല്‍ ജോലി ഇവരുടെ സ്ലീപ് സൈക്കിളിനെ ബാധിച്ചിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു.
കോര്‍പ്പറേറ്റ് ജോലികള്‍ ചെയ്യുന്നവര്‍ കൃത്യമായ ഇടവേളകളില്‍ ശാരീര പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സില്‍ അംഗമായ അലേന ഒക്ഷനാം അഭിപ്രായപ്പെട്ടു. ഒരു ദിവസ്സത്തെ ജോലി ആരംഭിക്കുന്നതിന് മുമ്പോ ശേഷമോ നടക്കുന്നതും ലഞ്ച് ബ്രേക്കിനായി ഇറങ്ങുമ്പോള്‍ അല്‍പ്പം നടക്കുന്നതും നല്ലതാണ്, അലേന പറഞ്ഞു.
യു.കെ.യിലെ 16-നും 30നും ഇടയില്‍ പ്രായമുള്ള 3000 പേരെയാണ് പഠനവിധേയമാക്കിയത്. പഠന വിധേയമായവരെല്ലാം 2015-നും 2023-നും മിടയില്‍ തൊഴില്‍ ജീവിതം ആരംഭിച്ചവരുമാണ്.
Content Highlights: new study reveals how starting a job affects sleep and exercise habits
Published: 28 Jan 2025, 06:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented