
കേന്ദ്ര കൺസ്യൂമർ അഫയേഴ്‌സ്, ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയത്തിനു കീഴിലുള്ള ന്യൂഡൽഹിയിലെ കൺസ്യൂമർ അഫയേഴ്‌സ് ഡിപ്പാർട്ട്മെന്റ്, യങ് പ്രൊഫഷണലുകളെയും സീനിയർ യങ് പ്രൊഫഷണലുകളെയും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്രതിമാസ വേതനം സീനിയർ യങ് പ്രൊഫഷണലിന് 70,000 രൂപവും യങ് പ്രൊഫഷണലിന് 40,000 രൂപയുമാണ്. സേവനം നീട്ടിയാൽ 5000 രൂപ പ്രതിവർഷ വർധന ലഭിക്കും.
തസ്തികയും യോഗ്യതയും
- സീനിയർ യങ് പ്രൊഫഷണൽ (സി.പി.യു.) - എൽഎൽ.എം. ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൽഎൽ.ബി.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
- യങ് പ്രൊഫഷണൽ (കോസ്റ്റിങ്) -കൊമേഴ്‌സ് ബിരുദമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് (ഇന്റർ)/ കോസ്റ്റ് അക്കൗണ്ടന്റ് (ഇന്റർ). ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- യങ് പ്രൊഫഷണൽ (പി ആൻഡ് സി) -ഏതെങ്കിലും വിഷയത്തിലെ ബിരുദം. പാർലമെന്റ് സെക്‌ഷനിൽ കുറഞ്ഞത് ഒരുവർഷം ജോലിചെയ്തവർ, പാർലമെന്ററി നടപടിക്രമങ്ങളിൽ പരിചയമുള്ളവർ തുടങ്ങിയവർ അഭികാമ്യം.
- യങ് പ്രൊഫഷണൽ (എസ്റ്റാബ്ലിഷ്‌മെന്റ്) - ഏതെങ്കിലും വിഷയത്തിലെ ബിരുദവും മികച്ച കംപ്യൂട്ടർ നൈപുണികളും (അഡ്വാൻസ്ഡ് എം.എസ്. വേഡ്, പി.പി.ടി., എക്‌സൽ എന്നിവയിലെ മികവ്), മികച്ച ഓറൽ, റിട്ടൺ ആശയവിനിമയശേഷിയും. ഹ്യൂമൺ റിസോഴ്‌സ് മാനേജ്മെന്റ്/അഡ്മിനിസ്‌ട്രേഷൻ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
- യങ് പ്രൊഫഷണൽ (എൻ.സി.എച്ച്. ആൻഡ് ഇ-ദഖിൽ) -നിയമം/ ടെക്‌നോളജി ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. മൈക്രോസോഫ്റ്റ് ഓഫീസ് കൈകാര്യംചെയ്യുന്നതിൽ (പ്രത്യേകിച്ച് വേർഡ്, എക്‌സൽ എന്നിവ) പ്രാവീണ്യം.
- യങ് പ്രൊഫഷണൽ (എൽ.എം.) - ഒരു സ്ഥാനം: എൽഎൽ.ബി. ബിരുദധാരി. കംപ്യൂട്ടർ നൈപുണികൾ.(അഡ്വാൻസ്ഡ് എം.എസ്. വേഡ്, പി.പി.ടി, എക്‌സൽ എന്നിവയിൽ), മികച്ച ഓറൽ, റിട്ടൺ ആശയവിനിമയശേഷി എന്നിവയും വേണം.
വിശദമായ വിജ്ഞാപനം consumeraffairs.nic.in -ൽ ലഭിക്കും. അപേക്ഷ jagograhakjago.gov.in/vacancy - വഴി ജനുവരി ഏഴിന് വൈകീട്ട് 5.30 വരെ നൽകാം.
Content Highlights: Young Professional at Department of Consumer Affairs
Published: 02 Jan 2024, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented