പ്രമുഖ ഇന്ത്യൻ മരുന്ന് കമ്പനിയായ വൊക്കാഡ് ഗ്രാം-നെഗറ്റീവ് ബാക്ടീരിയകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ‘സെയ്‌നിച്ച്’ എന്ന പുതിയ ആന്റിബയോട്ടിക് വികസിപ്പിച്ചു. നിലവിലെ മരുന്നുകളോട് പ്രതികരിക്കാത്ത അണുബാധകളുടെ എണ്ണം വർധിക്കുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (AMR) എന്ന ഗുരുതരമായ പ്രശ്നം ലോകം നേരിടുന്നതിനിടെയാണ് ഈ കണ്ടെത്തൽ. ഏകദേശം 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാന ആന്റിബയോട്ടിക് മുന്നേറ്റമായാണ് സെയ്‌നിച്ചിനെ വിലയിരുത്തുന്നത്. ഇന്ത്യയിലും ആഗോളതലത്തിലും ബാക്ടീരിയ അണുബാധകൾ നിയന്ത്രിക്കാൻ ഇതിന് വലിയ പങ്ക് വഹിക്കാനാകും.
എന്താണ് സെയ്നിച്ച്?
Cefepime, Zidebactam എന്നീ രണ്ട് മരുന്നുകൾ സംയോജിപ്പിച്ച് ഉണ്ടാക്കിയ ഒരു പുതിയ ആൻ്റിബയോട്ടിക്കാണ് സെയ്നിച്ച്. Cefepime ബാക്ടീരിയകളുടെ സെൽവാൾ തകർത്ത് അവയെ നശിപ്പിക്കുന്നു. ചില ബാക്ടീരിയകൾ മരുന്നിനെ നശിപ്പിക്കുന്ന ബീറ്റാ-ലാക്ടമേസ് എന്ന പ്രത്യേക എൻസൈമുകൾ ഉത്പാദിപ്പിച്ച് അവയെ പ്രതിരോധിക്കും. ഈ ഘട്ടത്തിൽ Zidebactam ആ എൻസൈമുകളെ തടയുകയും മരുന്നിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, മറ്റ് മരുന്നുകൾ പരാജയപ്പെടുന്ന സാഹചര്യങ്ങളിൽ പോലും ബാക്ടീരിയകളെ ചെറുക്കാൻ കഴിവുള്ള ശക്തമായ ഒരു ആൻ്റിബയോട്ടിക്കായി ഇത് മാറുന്നു. നിലവിലുള്ള പല ആൻ്റിബയോട്ടിക്കുകളേക്കാളും ഏകദേശം 20% മികച്ച രീതിയിൽ സെയ്നിച്ച് പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എന്താണ് പ്രാധാന്യം?
ആഗോള ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് ആന്റിബയോട്ടിക് പ്രതിരോധം. ഏറ്റവും ശക്തമായ ആന്റിബയോട്ടിക്കുകളോട് പോലും പ്രതികരിക്കാത്ത "സൂപ്പർബഗ്ഗുകൾ" എന്ന ബാക്ടീരിയകളുണ്ട്. ഈ അണുബാധകൾ ആശുപത്രിവാസം നീണ്ടുപോകുന്നതിനും, ചികിത്സാച്ചെലവ് കൂടുന്നതിനും, കൂടുതൽ മരണങ്ങൾക്കും കാരണമാകുന്നു.
ഇന്ത്യയെ സംബന്ധിച്ച് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും, ഉയർന്ന ജനസംഖ്യ, നിരവധി പകർച്ചവ്യാധികൾ എന്നിവ കാരണം ഈ പ്രശ്നംവരൂക്ഷമാണ്.
മുന്നിലുള്ള വെല്ലുവിളികൾ
- സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കാൻ ക്ലിനിക്കൽ ട്രയലുകൾ പാസാകണം.
- ഐസിഎംആർ പോലുള്ള മെഡിക്കൽ അധികാരികളിൽ നിന്ന് അംഗീകാരം നേടണം.
- വില താങ്ങാനാവുന്നതും വലിയ അളവിൽ ഉത്പാദിപ്പിക്കാൻ എളുപ്പമുള്ളതുമായിരിക്കണം.
- കാലക്രമേണ ബാക്ടീരിയകൾ വീണ്ടും പ്രതിരോധശേഷി നേടാനുള്ള സാധ്യതയുണ്ട്.
- ദുരുപയോഗം തടയാൻ നിരന്തരമായ നിരീക്ഷണവും ശ്രദ്ധയോടെയുള്ള ഉപയോഗവും ആവശ്യമാണ്.
- റെഗുലേറ്ററി അനുമതി നേടുകയും ആൻറിബയോട്ടിക് ഉപയോഗത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം.
Content Highlights: Wockhardt`s Zaynich, a novel antibiotic combining cefepime & zidebactam, targets multi-drug resistant gram-negative bacteria, offering a breakthrough for global public health.
Published: 06 Oct 2025, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented