ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്(എച്ച്എംപിവി) പുതിയ വൈറസല്ലെന്നും ഇന്ത്യയിലെ ഭൂരിഭാഗം പേരും ഈ വൈറസിനോട് പ്രതിരോധശേഷിയുള്ളവരാണെന്നും ആരോഗ്യവിദഗ്ധര്‍. ഇന്ത്യയില്‍ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.

To advertise here,

എച്ച്എംപിവി ഒരു പുതിയ വൈറസല്ല. ഇന്ത്യയില്‍ ഏറെക്കാലമായി പ്രചാരത്തിലുള്ള ഒരു ഫ്‌ളൂ വൈറസിന്റെ ഭാഗം തന്നെയാണത്. അതിനാല്‍ തന്നെ ഇന്ത്യയിലെ ഭൂരിഭാഗം പേരും ആ വൈറസിനോട് പ്രതിരോധശേഷിയുള്ളവരാണ്. ഡല്‍ഹി എംയിസ് അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഹര്‍ഷാല്‍ ആര്‍ സാല്‍വ് വ്യക്തമാക്കുന്നു. ഈ വൈറസ് മൂലം മാരകരോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

2001-ലാണ് ആദ്യമായാണ് എച്ച്എംപി വൈറസ് തിരിച്ചറിയുന്നത്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസാണിത്. ജലദോഷം,പനി,ചുമ,മൂക്കടപ്പ്,ശ്വാസതടസ്സം തുടങ്ങിയവയാണ് ശ്വാസകോശാണുബാധയ്ക്ക് കാരണമാകുന്ന വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.  മറ്റേത് വൈറസിനെ പോലെതന്നെ കുട്ടികളും പ്രായമായവരുമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.