കാസര്‍കോട്: സംസ്ഥാനത്ത് ഹീമോഫീലിയ ബാധിതരായി രണ്ടായിരത്തോളം രോഗികള്‍. അതില്‍ 1500-ഓളം ആളുകളും ഹീമോഫീലിയ എ ബാധിതര്‍. അവര്‍ക്ക് രക്തം കട്ടപിടിക്കാനായി നല്‍കുന്ന ഫാക്ടര്‍ എട്ടിന് ആരോഗ്യകേന്ദ്രങ്ങളില്‍ ക്ഷാമം.
ജീവന്‍രക്ഷാ മരുന്നിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ രോഗികള്‍ ആശങ്കയിലാണ്. രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്ടര്‍ എട്ട്, ഒന്‍പത് എന്നിവയുടെ അഭാവം മൂലം രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണ് ഹീമോഫീലിയ. ഇത്തരം രോഗികളില്‍ സന്ധികളിലും പേശികളിലുമുണ്ടാകുന്ന രക്തസ്രാവം നിയന്ത്രിക്കുന്നതിന് മരുന്ന് നല്‍കേണ്ടത് അത്യാവശ്യമാണ്.
തലയിലും വയറിലും അമിതമായുണ്ടാകുന്ന ആന്തരിക രക്തസ്രാവം മൂലം മരണംവരെ സംഭവിക്കാം. ആരോഗ്യകേന്ദ്രങ്ങളില്‍ ഫാക്ടര്‍ ഒന്‍പതിന്റെയും ലഭ്യതക്കുറവുണ്ട്. നേരത്തേ സംസ്ഥാനത്തെ 96 താലൂക്ക് ആസ്പത്രികളിലും ചികിത്സ ലഭ്യമായിരുന്നെങ്കില്‍ ഇപ്പോഴത് മെഡിക്കല്‍ കോളേജ്, ജില്ലാ ആസ്പത്രികള്‍ എന്നിവിടങ്ങളില്‍ മാത്രമായി ചുരുങ്ങി.
നിലവില്‍ ഫാക്ടര്‍ എട്ട് ലഭ്യമാകുന്നത് മെഡിക്കല്‍ കോളേജുകളിലും അതില്ലാത്തിടത്ത് ജില്ലാ ആസ്പത്രികളിലും മാത്രമാണ്. അവിടങ്ങളിലും ചുരുങ്ങിയ വയലുകള്‍ മാത്രമേ ബാക്കിയുള്ളൂ.
വരുംദിവസങ്ങളിലും അതും തീരുന്ന സ്ഥിതിയാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ദൂരസ്ഥലങ്ങളില്‍നിന്നുള്ള രോഗികള്‍ക്ക് കിലോമീറ്ററുകള്‍ യാത്രചെയ്ത് അവിടങ്ങളിലെത്തുക പ്രയാസമാണ്. എല്ലാം സഹിച്ചും എത്തിയാലും പലപ്പോഴും നിരാശരാകേണ്ടി വരുന്നതായി രോഗികള്‍ പറയുന്നു.
ഹീമോഫീലിയ രോഗിയുടെ ഭാരം, രക്തസ്രാവത്തിന്റെ തോത് എന്നിവയനുസരിച്ചാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ വേണ്ടിവരുന്ന ശസ്ത്രക്രിയയും മുടങ്ങുന്ന സ്ഥിതിയുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ മരുന്നിന്റെ ക്ഷാമത്തിന് പരിഹാരമാകുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
ആശാധാര പദ്ധതി വഴിയാണ് സംസ്ഥാനത്ത് മരുന്ന് ലഭ്യമാക്കിയിരുന്നത്. മുന്‍പ് 250, 500 യൂണിറ്റുകളുടെ വയല്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 1500 യൂണിറ്റിന്റെ വയല്‍ മാത്രമാണ് വിതരണം ചെയ്യുന്നത്.
കുറഞ്ഞ ഡോസ് കുപ്പികള്‍ മതിയായ എണ്ണം നല്‍കാന്‍ കഴിയാത്തതിനാലാണ് വികേന്ദ്രീകൃത ചികിത്സയും മുടങ്ങിയത്. ഇതോടെ ഓരോ രക്തസ്രാവത്തിന്റെയും ചികിത്സയ്ക്കായി രോഗികള്‍ 30 മുതല്‍ 60 കിലോമീറ്ററോ അതില്‍ കൂടുതലോ സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
ഇത് കഠിനമായ വേദനയ്ക്കും ചികിത്സ വൈകിയാല്‍ മരണം ഉള്‍പ്പെടെ നിരവധി സങ്കീര്‍ണതകള്‍ക്കും കാരണമാകും. യാത്രച്ചെലവ് താങ്ങാനാകാത്തതിനാല്‍ പല രോഗികളും മരുന്നെടുക്കാതെ വീട്ടില്‍ കഴിയുന്ന സ്ഥിതിയുമുണ്ട്. മുന്‍പ് രോഗികള്‍ക്ക് എം.ആര്‍.ഐ., സി.ടി.,
Content Highlights: haemophilia patients suffer in absence of life saving drug factor
Published: 26 Aug 2024, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented