കൊച്ചി: ഹീമോഫീലിയ ചികിത്സാ രംഗത്ത മികച്ച പ്രകടനത്തിന് കൊച്ചി അമൃത ആശുപത്രിയ്ക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ ഏർപ്പെടുത്തിയ “ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റർ ട്വിൻസ് ഓഫ് ദ ഇയർ” പുരസ്കാരം ലഭിച്ചു. യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റുമായി ആശുപത്രി നടത്തിയ സഹകരണത്തിനാണ് ഈ അംഗീകാരം. 2024ൽ ആരംഭിച്ച ഈ പങ്കാളിത്തം ഹീമോഫീലിയ ബാധിതരുടെ ചികില്‍സാ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്. പരിശീലനം, രോഗി പരിചരണം, സ്ഥാപന വികസനം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ഈ അംഗീകാരം.
WFH ട്വിന്നിംഗ് പ്രോഗ്രാമിലൂടെ, ഹീമോഫീലിയ ബാധിതർക്കുള്ള പരിചരണത്തിൻ്റെ നിലവാരം ഉയർത്താൻ സാധിച്ചു എന്നും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി NHS ഫൗണ്ടേഷൻ ട്രസ്റ്റുമായുള്ള സഹകരണം വലിയ നേട്ടമായെന്നും അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു. ഹീമോഫീലിയയ്ക്കും മറ്റു രക്തസ്രാവ രോഗങ്ങൾക്കുമുള്ള ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആഗോള തലത്തിൽ ഉയർന്ന നിലവാരമുള്ള ചികിത്സ എത്തിക്കാനുമായിട്ടാണ് WFH ട്വിന്നിംഗ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
Content Highlights: amrita-hospital-wins-award
Published: 24 Apr 2025, 06:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented