കോഴിക്കോട്: ആദ്യഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സ്റ്റാർ കെയർ ഹോസ്പിറ്റലിലെ  കാർഡിയോ വാസ്ക്കുലാർ  ആൻഡ് തൊറാസിക് സർജറി  വിഭാ​ഗം. ഏറ്റവും ആധുനിക കാത്ത് ലാബും ഓപ്പറേഷൻ തിയേറ്ററുമായി മാസങ്ങൾക്കു മുമ്പാണ് സ്റ്റാർകെയർ ഹൃദയ ചികിത്സാ വിഭാ​ഗം നവീകരിച്ചത്.

To advertise here,

എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ച 63 വയസ്സായ രോഗിയാണ് 3 ഗ്രാഫ്റ്റോടെ CABG സർജറി പൂർത്തീകരിച്ചു ഡിസ്ചാർജ് ആയത്. ചീഫ് കാർഡിയാക് സർജൻ ഡോ. കൃഷ്ണകുമാർ, കാർഡിയാക് സർജൻ ഡോ.മിസ്‌ഫെർ  , ചീഫ് കാർഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ.സ്‌മേര എന്നിവരടങ്ങിയ മൈ ഹാർട്ട്  ടീമാണ്  ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. രോ​ഗി പൂർണ ആരോ​ഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.

രോഗികൾക്ക് കൃത്യമായ പരിചരണം , നൂതന സാങ്കേതിക വിദ്യകൾ , മികവുറ്റ ചികിത്സാരീതി , പരിചയ സമ്പന്നത എന്നിവ കൂട്ടിയിണക്കി, ഡോ. അലി ഫെെസൽ, ഡോ. ജയേഷ്, ഡോ. ആഷിഷ് തുടങ്ങി  കേരളത്തിലെ ഏറ്റവും മികച്ച കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് സ്റ്റാർകെയർ ഹൃദയ രോ​ഗ വിഭാ​ഗം പുനരാരംഭിച്ചതെന്ന് സ്റ്റാർ കെയർ സി ഇ ഒ സത്യ പറഞ്ഞു. കാർഡിയോ വാസ്ക്കുലാർ ആൻഡ് തൊറാസിക് സർജറി  വിഭാ​ഗം കൂടി പ്രവർത്തനമാരംഭിച്ചതോടെ ഹൃദയ ചികിത്സാ രം​ഗത്ത് വലിയ മാറ്റം കൊണ്ടു വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി  ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ  ഡോ . ഫിബിൻ   തൻവീർ  കൂട്ടിച്ചേർത്തു