അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ചർച്ചകളും ക്യാമ്പയിനുകളുമൊക്കെ മിക്കപ്പോഴും നമ്മുടെ ശ്രദ്ധ നേടാറുണ്ട്. സമാനമായി ഒരു അച്ഛന്റെയും മകളുടെയും വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത്. അച്ഛനു വേണ്ടി അവയവദാനം ചെയ്ത മകളും അജ്ഞാതയായ ആ ദാതാവ് മകളാണെന്ന് അപ്രതീക്ഷിതമായി അറിയുന്ന അച്ഛനുമാണ് വീഡിയോയിലുള്ളത്.
ഫിഗെൻ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ അച്ഛനെ കാണാൻ മകൾ വരുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 'ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടരായ പെൺമക്കളിൽ ഒരാളാണിത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സർജറി കഴിഞ്ഞിരിക്കുന്ന തനിക്കരികിലേക്ക് മകൾ വരുമ്പോൾ മാത്രമാണ് വൃക്ക ദാനം ചെയ്തത് സ്വന്തം മകൾ തന്നെയാണെന്ന് അച്ഛൻ അറിയുന്നത്. ആശുപത്രിയിലെ വേഷത്തിൽ മകളെ കണ്ടയുടൻ തന്നെ കബളിപ്പിക്കുകയാണോ എന്ന് ചോദിക്കുന്നതും ഒടുവിൽ അദ്ദേഹം കരയുന്നതും വീഡിയോയിൽ കാണാം. അച്ഛൻ കരയുന്നതോടെ മകൾ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നാലുലക്ഷത്തിൽ അധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. ആയിരക്കണക്കിന് ലൈക്കുകളും വീഡിയോക്ക് ലഭിച്ചു കഴിഞ്ഞു. നിരവധി അവയവദാതാക്കളും സ്വീകര്‍ത്താക്കളും വീഡിയോക്ക് കീഴെ കമന്റുകളുമായെത്തി.
ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യമാണ് അവയവദാനം എന്നും അത്തരത്തിൽ സ്വന്തം ജീവിതത്തിലൂടെ പുതുജീവൻ സമ്മാനിക്കുന്നവർക്കെല്ലാം ആദരം അർപ്പിക്കുന്നുവെന്നും നിരവധി പേർ കമന്റ് ചെയ്തു.
Content Highlights: father breaks down after finding out his daughter is the anonymous kidney donor
Published: 28 Feb 2023, 06:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented