പലപ്പോഴും വളരെ പതുക്കെയാണ് കരളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഈ രോഗാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകാനും സാധ്യതയുണ്ട്. കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ ആദ്യ സൂചനകൾ കൈകളിലും കാലുകളിലും ഉണ്ടാകുന്ന മാറ്റങ്ങളിലൂടെയാണ് പ്രകടമാകുന്നത്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി വൈദ്യപരിശോധന ആവശ്യമാണ്.
ചുവന്ന കൈപ്പത്തികൾ (Palmar Erythema)
കരളിലെ തകരാറിന്റെ ആദ്യത്തെ സൂചനകളിൽ ഒന്നാണ് Palmar Erythema. ഇതുമൂലം കൈകൾ ചുവന്ന രീതിയിൽ കാണപ്പെടാം. കരളിനെ ബാധിക്കുന്ന ആരോഗ്യപ്രശ്നം ശരീരത്തിലെ രക്തയോട്ടത്തേയും ഹോർമോൺ നിലകളേയും ബാധിക്കുന്നതിനാലാണ് ഇതു സംഭവിക്കുന്നത്. ഈ ലക്ഷണം യാതൊരു അസ്വസ്ഥതയും ഉണ്ടാക്കില്ല എന്നതും ശ്രദ്ധേയമാണ്.
നഖങ്ങളിലും വിരലുകളിലെയും മാറ്റങ്ങൾ (Clubbing)
നഖങ്ങളിലും വിരലുകളിലുമുണ്ടാകുന്ന മാറ്റങ്ങൾ കരളിന്റെ ആരോഗ്യത്തിന്റെ സൂചനകളാകാം. കരൾ രോഗമുള്ളവരുടെ നഖങ്ങളിൽ വെളുത്തതോ വിളറിയതോ ആയ നിറവ്യത്യാസം കാണപ്പെടാം. ക്ഷീണം, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം നഖങ്ങളുടെ ആകൃതിയിൽ മാറ്റങ്ങളുണ്ടെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണാം.
മഞ്ഞനിറം (Jaundice)
കരൾ സുരക്ഷിതമല്ലെന്നതിന്റെ പ്രധാന സൂചനയാണ് മഞ്ഞപ്പിത്തം. ഇത് ചർമത്തിനും കണ്ണിനും മഞ്ഞനിറം നൽകുന്നു. ബിലിറൂബിനെ വിഘടിപ്പിക്കാൻ കരളിന് കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. തുടർന്ന്, ഈ ഘടകം രക്തക്കുഴലുകളിലും ചർമത്തിലും അടിഞ്ഞുകൂടുന്നു. കൈകളിലും കാലുകളിലും മഞ്ഞനിറം കാണപ്പെടുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണാം.
സിരകളിലുണ്ടാകുന്ന മാറ്റം (Spider Angiomas)
ഈ അവസ്ഥയിൽ ചർമത്തിന് താഴെയായി ചിലന്തിവല പോലെയുള്ള ചുവന്നതോ പർപ്പിൾ നിറത്തിലുള്ളതോ ആയ ചെറിയ രക്തക്കുഴലുകൾ കാണപ്പെടാം. ഹോർമോൺ വ്യതിയാനവും രക്തക്കുഴലുകൾ വികസിക്കുന്നതുമാണ് ഇതിന് കാരണം. ഈ രീതിയിൽ കാണപ്പെടുന്ന രക്തക്കുഴലുകൾ അസ്വസ്ഥതകൾ ഉണ്ടാക്കുന്നില്ലെങ്കിലും ഒരു ഡോക്ടറെ കാണേണ്ടതാണ്.
കൈകാലുകളിലെ നീർവീക്കം (Peripheral Edema)
കരൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നത്. ഇത് കൈകാലുകളിൽ നീർവീക്കത്തിന് കാരണമാകും. പാദങ്ങൾ, കണങ്കാലുകൾ എന്നിവിടങ്ങളിൽ ഇത് പ്രകടമാകാറുണ്ട്.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Detect early liver disease signs through hand and foot changes like red palms, yellowing, and swelling.
Published: 28 Nov 2025, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented