ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടി ദീപിക കക്കർ അടുത്തിടെയാണ് തനിക്ക് കരളിൽ ട്യൂമർ കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ഇപ്പോഴിതാ താൻ സ്റ്റേജ് 2 ലിവർ കാൻസറിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പങ്കുവെച്ചിരിക്കുകയാണ് ദീപിക. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീപിക ഇക്കാര്യം കുറിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്ചകൾ തന്നെ സംബന്ധിച്ച് കഠിനമായിരുന്നുവെന്ന് പറഞ്ഞാണ് ദീപിക കുറിപ്പ് ആരംഭിക്കുന്നത്. വയറിന്റെ മുകൾഭാഗത്ത് വേദനയുമായാണ് ആശുപത്രിയിലേക്ക് പോകുന്നത്. പരിശോധനയിൽ കരളിൽ ടെന്നീസ് ബോളിന്റെ വലിപ്പത്തിലുള്ള ട്യൂമറാണെന്ന് പറഞ്ഞു. എന്നാൽ ആ ട്യൂമർ കാൻസറാണെന്ന് സ്ഥിരീകരിച്ചുവെന്നും സ്റ്റേജ് 2 ലിവർ കാൻസർ ആണെന്നും ദീപിക പറഞ്ഞു.
ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് പോകുന്നതെന്നും കരുത്തോടെ പോസിറ്റീവായി രോഗത്തെ നേരിടാൻ പോവുകയാണെന്നും ദീപിക കുറിച്ചു.
ട്യൂമർ കണ്ടെത്തിയതിനേക്കുറിച്ച് ദീപികയും ഭർത്താവ് ഷൊയ്ബ് ഇബ്രാഹിമും നേരത്തേ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. വയറുവേദന കുറയാതെയാണ് വിദഗ്ധ പരിശോധന തേടിയതെന്നും തുടക്കത്തിൽ അസിഡിറ്റിയുടേതാണ് എന്നാണ് കരുതിയതെന്നും ദീപിക പറഞ്ഞിരുന്നു. ആന്റിബയോട്ടിക്കുകൾ കഴിച്ചിട്ടും കുറയാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത് എന്നും ഇരുവരും പറഞ്ഞിട്ടുണ്ട്.
2018-ലാണ് ദീപിക കക്കറും ഷൊയ്ബ് ഇബ്രാഹിമും വിവാഹിതരാകുന്നത്. ഇവർക്ക് റുഹാൻ എന്ന പേരുള്ള ഒരു മകനുണ്ട്.
കരളിലെ കാൻസർ
കരളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണവും മാരകവുമായ ട്യൂമറാണ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്ന പേരിൽ അറിയപ്പെടുന്ന ലിവർ കാൻസർ. ഗുരുതരമായ ഹെപ്പറ്റൈറ്റിസ് ബി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ്, അണുബാധകൾ, മദ്യപാനം മറ്റെതങ്കിലും കാരണം എന്നിവകൊണ്ടുണ്ടാകുന്ന ലിവർ സിറോസിസ്, സ്റ്റിയോട്ടിക് കരൾരോഗവുമായി ബന്ധപ്പെട്ട് മെറ്റബോളിസത്തിലുണ്ടാകുന്ന തകരാറ് തുടങ്ങിയവയാണ് കരളിലെ കാൻസറിന്റെ പ്രധാന കാരണങ്ങൾ. പുരുഷന്മാരിലുണ്ടാകുന്ന അർബുദങ്ങളിൽ അഞ്ചാം സ്ഥാനവും സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ എട്ടാം സ്ഥാനവും ഇതിനാണ്.
Content Highlights: TV actress Deepika Kakkar reveals her Stage 2 liver cancer diagnosis
Published: 28 May 2025, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented