വൻകുടൽ കാൻസറിനെ (കൊളോറെക്ടൽ കാൻസർ) പ്രതിരോധിക്കുന്നതിൽ പോഷകസമൃദ്ധമായ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. ചെറുപ്പക്കാർക്കിടയിൽ വൻകുടലിലെ അർബുദം അഥവാ കോളറെക്ടൽ കാൻസർ വർധിച്ചുവരികയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2020-ൽ ലോകമെമ്പാടും 1.9 ദശലക്ഷത്തിലധികം പുതിയ കേസുകൾക്കും ഏകദേശം 930,000 മരണങ്ങൾക്കും വൻകുടൽ കാൻസർ കാരണമായെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇപ്പോഴിതാ, വൻകുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യകരമായ ഒരു ജീവിതശൈലികൊണ്ട് സാധിക്കുമെന്ന് പറയുകയാണ് ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹാബ്. വൻകുടലിലെ അർബുദത്തിൽ നിന്ന് രക്ഷനേടാൻ ഭക്ഷണക്രമത്തോടൊപ്പം ഉൾപ്പെടുത്താവുന്ന ആറ് ലഘുഭക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു.
ചെറുനാരങ്ങ ചേർത്ത തണ്ണിമത്തൻ
വീഡിയോയിൽ ഡോക്ടർ നിർദേശിച്ച ആദ്യത്തെ ലഘുഭക്ഷണം ചെറുനാരങ്ങ ചേർത്ത തണ്ണിമത്തനാണ്. ഈ കൂട്ടിൽ ലൈക്കോപീനും (lycopene) വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് വൻകുടലിലെ കാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
വാൾനട്ടും യോഗർട്ടും
ഒരു പിടി വാൾനട്ട് അൽപ്പം യോഗർട്ടിനൊപ്പം കഴിക്കാനും അദ്ദേഹം നിർദേശിക്കുന്നു. ഇതിൽ ഒമേഗ-3, പ്രോബയോട്ടിക്കുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വൻകുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
അവക്കാഡോയും സൽസയും
സൽസയ്‌ക്കൊപ്പം അവക്കാഡോ കഴിക്കാനും അദ്ദേഹം നിർദേശിക്കുന്നു. അവക്കാഡോയിലും സൽസയിലും നാരുകളും പ്രീബയോട്ടിക്കുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിലെ പ്രതിരോധ കോശങ്ങളെ വർധിപ്പിക്കാൻ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു.
വിവിധ വിഭവങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു മെക്സിക്കൻ സോസാണ് സൽസ. തക്കാളി, ഉള്ളി, മുളക്, മല്ലിയില, നാരങ്ങാനീര് എന്നിവ അരച്ചോ അരിഞ്ഞോ ചേർത്താണ് ഇതുണ്ടാക്കുന്നത്.
ബ്ലൂബെറിയും ചിയ വിത്തുകളും
ബ്ലൂബെറിയും ചിയ വിത്തുകളും ഉപയോഗിച്ച് ഒരു ബ്ലൂബെറി ചിയ പുഡ്ഡിങ്ങ് ഉണ്ടാക്കി കഴിക്കാൻ ഡോക്ടർ നിർദേശിക്കുന്നു. അവയിൽ ആന്തോസയാനിനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിലുള്ള നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നു.
ആപ്പിളും കറുവപ്പട്ടയും
കുറച്ച് ആപ്പിൾ കഷ്ണങ്ങൾ എടുത്ത് അതിൽ കറുവപ്പട്ട പൊടിച്ചത് വിതറുക. ഈ ലഘുഭക്ഷണത്തിൽ പെക്റ്റിൻ ഫൈബറും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഈ ലഘുഭക്ഷണത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
കിവിയും തേൻ അടങ്ങിയ യോഗർട്ടും
കിവിയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. തേൻ ചേർത്ത യോഗർട്ടിനൊപ്പം കിവി കഴിക്കുന്ന കുടലിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടർ പറയുന്നു.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Lower your colon cancer risk! Discover 6 doctor-recommended snacks rich in fiber, antioxidants, and probiotics. Boost your gut health today. Learn more!
Published: 09 Nov 2025, 05:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented