യോ​ഗ്യതയില്ലാത്ത ഡോക്ടറിൽ നിന്ന് അക്യുപങ്ചർ ചികിത്സ സ്വീകരിച്ച ചൈനീസ് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭാര്യയുടെ നിർദേശപ്രകാരം  അയോ​ഗ്യനായ വ്യക്തിയിൽ നിന്ന് ട്യൂമറിന് ചികിത്സതേടിയ ​ഗാവോയ്ക്കാണ് തലരാനിഴയ്ക്ക് ജീവൻ തിരികെക്കിട്ടയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. 

To advertise here,

​ഗാവോയുടെ ഭാര്യ ജാങ് ഒരു സുഹൃത്ത് വഴിയാണ് ഈ വ്യാജഡോക്ടറെ കണ്ടെത്തിയത്. ​ഗാവോയുടെ ഫൈബ്രോമ ഭേദമാക്കിത്തരാമെന്നായിരുന്നു വാ​ഗ്ദാനം. എന്നാൽ, സൂചി കുത്താൻ ആരംഭിച്ചതോടെ ​ഗാവോയുടെ നില അതിവേ​ഗം വഷളായി. ചികിത്സ ഫലിക്കാതെ വന്നതോടെ ഇദ്ദേഹത്തിന് ശ്വാസതടസ്സവും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടു. 

തുടർന്ന്, അതീവ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ​ഗാവോയ്ക്ക് ശ്വാസകോശങ്ങൾക്ക് ക്ഷതമേറ്റതിൻ്റെ ഫലമായി ന്യൂമോതോറാക്സ് സ്ഥിരീകരിച്ചു. ഉടൻ തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ച  ഗാവോയ്ക്ക് അടയിന്തര ചികിത്സ ലഭ്യമായതിനാൽ മാത്രം ജീവൻ തിരികെക്കിട്ടി. 

സംഭവത്തിൽ, ഈ വ്യാജഡോക്ടർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് ആവശ്യമായ രേഖകൾ പോലീസിന് കൈമാറിയതയായി പ്രദേശത്തെ ആരോ​ഗ്യ കമ്മിഷണൻ ഉദ്യോ​ഗസ്ഥൻ അറിയിച്ചു. ഇയാൾ അനധികൃത ചികിത്സ നടത്തിയതിനാൽ വിചാരണ നേരിടേണ്ടിവരുമെന്ന് ചൈനീസ് അഭിഭാഷകൻ ലി ബോയും വ്യക്തമാക്കി. ലൈസൻസില്ലാതെ ചികിത്സിച്ച് രോഗിയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടായാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.