ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നുള്ള വവ്വാലുകളിൽ പുതിയ 20 വൈറസുകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഇവയിൽ, നിപ, ഹെൻഡ്ര വൈറസുകളുമായി അടുത്ത ബന്ധമുള്ള രണ്ടെണ്ണം ഉൾപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ, മൃഗങ്ങളിൽ നിന്ന് ഈ രോഗാണുക്കൾ മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം.
പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപയും ഹെൻഡ്രയുമായി ബന്ധമുള്ള വൈറസുകൾ വന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. PLOS Pathogens എന്ന ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്. ലോകത്തിലെ ഏറ്റവും അപകടകരമായ ചില രോഗാണുക്കളുടെ സ്വാഭാവിക വാഹകരായ വവ്വാലുകൾ വഹിക്കുന്ന സൂക്ഷ്മാണുക്കളെക്കുറിച്ച് ഇനിയും എത്രമാത്രം അറിയാനുണ്ടെന്ന ചോദ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം, നഗരവത്ക്കരണം എന്നീ കാരണങ്ങൾ മൃഗങ്ങളേയും മനുഷ്യരേയും കൂടുതൽ അടുപ്പിക്കുന്നുവെന്നും നേരത്തെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. ഇത് SARS, എബോള, കോവിഡ്-19 എന്നിവയിൽ കണ്ടതുപോലെ പുതിയ വൈറസുകൾ പൊട്ടിപ്പുറപ്പെടാനും വ്യാപിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നതായും വിദഗ്ധർ പറയുന്നു.
ചൈനയിൽ നിന്നും സിഡ്നി സർവകലാശാലയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഗവേഷണത്തിൽ പങ്കെടുത്തിരുന്നു. യുനാനിൽ നിന്ന് നാല് വർഷത്തിനിടെ ശേഖരിച്ച 142 വവ്വാലുകളുടെ വൃക്കകൾ ഇവർ പരിശോധിക്കുകയും അതിൽ നിന്ന് 22 വൈറസുകളെ തിരിച്ചറിയുകയും ചെയ്തു. അതിൽ, 20 എണ്ണവും മുമ്പ് കണ്ടെത്തിയിട്ടില്ലാത്തതോ മുമ്പ് രേഖപ്പെടുത്തിയിട്ടില്ലാത്തവയോ ആയിരുന്നു. രണ്ട് പുതിയ ബാക്ടീരിയകളേയും ഒരു പരാദത്തെയും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.
Content Highlights: Scientists find 20 unknown viruses related to deadly human diseases
Published: 26 Jun 2025, 11:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented