നേരം വൈകിയ നേരത്ത്

To advertise here,

മൂങ്ങച്ചാരും പിള്ളേരും

കൂട്ടിൽ നിന്നുമിറങ്ങുന്നു

ഇരയും തേടി പാറുന്നു!

ആഹാ! കണ്ടോ പിന്നാലെ

പാറി വരുന്നു നരിച്ചീറ്

വാഴപ്പൂന്തേനുണ്ണാനായ്

വാഴച്ചുണ്ടിലിരിക്കുന്നു!

കടകട ശബ്ദം കേട്ടില്ലേ

വാവൽ ചിറക് വിരിക്കുന്നു

ഞാറക്കൊമ്പിൽ തലകീഴായ്

ഊഞ്ഞാലാടി രസിക്കുന്നു!

നേരംപുലരും നേരത്ത്

കൂട്ടംതേടി പാറുന്നു

മൂങ്ങച്ചാരും പിള്ളേരും

വവ്വാലുകളും പിന്നാലെ!