കുട്ടികളിലും കൗമാരക്കാരിലും ഹൈപ്പർടെൻഷൻ(ഉയർന്ന രക്തസമ്മർദ്ദം) വർധിക്കുന്നതായി റിപ്പോർട്ട്. 'ദി ലാൻസെറ്റ് ചൈൽഡ് & അഡോളസന്റ് ഹെൽത്ത്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ 19 വയസ്സിന് താഴെയുള്ളവരിൽ രക്താതിമർദ്ദം ഉള്ളവരുടെ നിരക്ക് ഏകദേശം ഇരട്ടിയായി വർധിച്ചു. 2000-ൽ ഏകദേശം 3.2% ആയിരുന്നു ഇത്. 2020-ലെ കണക്കുപ്രകാരം നിരക്ക് 6.2%-മാണ്. ആഗോളതലത്തിൽ ഈ അവസ്ഥ ഏകദേശം 11.4 കോടി കുട്ടികളെ ബാധിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.
എന്താണ് പഠനം പറയുന്നത്?
മുതിർന്നവരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമായിട്ടായിരുന്നു ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ കണക്കാക്കപ്പെട്ടിരുന്നത്. 21 രാജ്യങ്ങളിലായി 4,43,000-ത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ 96 പഠനങ്ങളുടെ മെറ്റാ അനാലിസിസിലാണ് ഹൈപ്പർടെൻഷന്റെ ആഗോള വ്യാപനം ഗണ്യമായി വർധിച്ചുവെന്ന് ഗവേഷകർ കണ്ടെത്തിയത്.
കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികളിൽ രക്തസമ്മർദ്ദത്തിന്റെ അളവ് കുത്തനെ ഉയരുന്നതായി പഠനത്തിൽ പറയുന്നു. 14 വയസ്സോടെ അത് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നതായും പഠനം കണ്ടെത്തി.
കാരണങ്ങൾ
- അമിതവണ്ണം
- അലസമായ ജീവിതശൈലി
- അനാരോഗ്യകരമായ ഭക്ഷണരീതി,
- ഉപ്പിന്റെ അമിത ഉപയോഗം
- പരിശോധനയുടെ കുറവ്
Content Highlights: Discover the shocking rise in high blood pressure (hypertension) in children & adolescents. Learn about the latest study and its implications for young health.
Published: 13 Nov 2025, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented