വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കിയാല്‍ കുട്ടികളിലെ കാന്‍സറിനെ പ്രതിരോധിക്കാനാവുമെന്ന് ലോക കുട്ടികളുടെ കാന്‍സര്‍ ദിനത്തില്‍ (International Childhood Cancer Day) മാതൃഭൂമി ഡോട്ട്‌കോം സംഘടിപ്പിച്ച വെബിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

To advertise here,

രക്താര്‍ബുദമാണ് കുട്ടികളില്‍ കൂടുതലും കണ്ടുവരുന്നത്. ലിംഫോമയും കുട്ടികളില്‍ കണ്ടുവരുന്നു. കുട്ടികള്‍ കാന്‍സര്‍ ബാധിതരായാല്‍ മാതാപിതാക്കള്‍ കടുത്ത സമ്മര്‍ദത്തിലാകുന്നത് പതിവാണ്. രോഗം ബാധിക്കുന്നതോടെ ജീവിതം അവസാനിച്ചുവെന്ന് ചിന്തിക്കരുത്. കൃത്യമായ ചികിത്സ കൃത്യമായ സമയത്ത് നല്‍കിയാല്‍ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും വെബിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

ലോക കുട്ടികളുടെ കാന്‍സര്‍ ദിനമായ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 12 മണിക്കാണ് വെബിനാര്‍ സംഘടിപ്പിച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഹെമറ്റോളജി & ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എന്‍.വി. രാമസ്വാമിയും കണ്‍സള്‍ട്ടന്റ് ഡോ. ദീപക് ചാള്‍സുമാണ് വെബിനാറില്‍ പങ്കെടുത്തത്. മാതൃഭൂമി ഡോട്ട്‌കോം സബ് എഡിറ്റര്‍ അനു സോളമന്‍ മോഡറേറ്ററായി.

Content highlights: cancer in children, mathrubhumi-Aster medicity webinar