രാജ്യത്ത് ഏറ്റവും കൂടുതൽ പിത്താശയ കാൻസർ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് അസം. ആർസെനിക് കലർന്ന വെള്ളമാണ് ഈ രോഗത്തിന് കാരണമാകുന്നതെന്ന് നേരത്തെ പഠനങ്ങളുണ്ടായിരുന്നെങ്കിലും മറ്റൊരു കണ്ടെത്തലാണ് ഇപ്പോൾ വാർത്തയാകുന്നത്. കൊളസ്ട്രോളും ഹെവി മെറ്റൽസും അടങ്ങിയ പിത്താശയക്കല്ലുകളാണ് ഈ കാൻസറിന് കാരണമാകുന്നത് എന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. തേസ്പൂർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കെമിക്കൽ റിസർച്ച് ഇൻ ടോക്സിക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അസമിലെ രോഗികളിൽ നിന്നെടുത്ത 40 പിത്താശയക്കല്ലുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ, 30 പേർക്ക് പിത്താശയക്കല്ലും മറ്റ് പത്ത് പേർക്ക് കല്ലിനു പുറമെ പിത്താശയ കാൻസറും ബാധിച്ചിരുന്നു. കാൻസർ രോഗികളിലെ പിത്താശയക്കലുകളിൽ മിക്കതും കൊളസ്ട്രോളിനാലുണ്ടായതായാണ് പഠനത്തിൽ നിന്ന് വ്യക്തമായത്. പിത്താശയക്കല്ല് മാത്രമുള്ളവരെ അപേക്ഷിച്ച് കാൻസർ രോഗികളിലാണ് ഈ ഘടന സാധാരണയായി കണ്ടത്.
കാൻസർ രോഗികളിൽ നിന്നുള്ള പിത്താശയക്കല്ലുകളിൽ മറ്റ് മൂലകങ്ങളും കണ്ടെത്തിയിരുന്നു. ആർസെനിക്, ക്രോമിയം, മെർക്കുറി, അയൺ, ലെഡ് എന്നിങ്ങനെ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും കാൻസറിന് കാരണമാവുകയും ചെയ്യുന്ന രാസവസ്തുക്കളാണ് ഇതിൽ നിന്ന് കണ്ടെത്തിയത്. പിത്താശയക്കല്ല് കാൻസർ ബാധിച്ച രോഗികളുടെ കല്ലുകളിൽ ഉയർന്ന് അളവിലാണ് ഇവ കണ്ടെത്തിയത്. അതിനാൽ, പിത്താശയക്കല്ലുകളുടെ സാന്നിധ്യത്തേക്കാൾ അത് എന്തിനാൽ നിർമിച്ചിരിക്കുന്ന എന്നതും പ്രധാനമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അവയിൽ അടങ്ങിയിട്ടുള്ള അപകടകരമായ ഘടകങ്ങൾ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.
Content Highlights: Toxic metals in gallstones behind cancer crisis in Assam
Published: 08 Apr 2025, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented