ൽസ്‌ഹൈമേഴ്സ് പൂർണമായി ചികിത്സിച്ച് മാറ്റാൻ സാധിക്കുന്ന മരുന്നുകൾ നിലവിലില്ലെങ്കിലും രോഗാവസ്ഥ തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ വലിയ നേട്ടങ്ങളുണ്ട്.

To advertise here,

രോഗത്തിന്റെ തീവ്രത കുറയ്ക്കാം: ശരിയായ മരുന്നുകളിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും ഓർമ്മശക്തി വേഗത്തിൽ നഷ്ടപ്പെടുന്നത് ഒരുപരിധിവരെ വൈകിക്കാം.

ആസൂത്രണം ചെയ്യാനുള്ള സമയം: സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കാനും ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ സ്വയം എടുക്കാനും രോഗിക്ക് തുടക്കത്തിൽ അവസരം ലഭിക്കുന്നു.

മാനസിക പിന്തുണ: രോഗബാധിതനായ വ്യക്തിയെ കുറ്റപ്പെടുത്താതെ, അവരുടെ അവസ്ഥ മനസ്സിലാക്കി സ്നേഹത്തോടും ക്ഷമയോടുംകൂടി പരിചരിക്കാൻ കുടുംബാംഗങ്ങൾക്ക് മാനസികമായി തയ്യാറെടുക്കാം.

ഓർമശക്തി കാത്തുസൂക്ഷിക്കാൻ...

  • മനസ്സിന് വ്യായാമം നൽകുക: പത്രവായന, സുഡോകു, ക്രോസ്‌വേഡ് പസിലുകൾ, ചെസ് കളി എന്നിവ ശീലമാക്കുക. പുതിയൊരു പുസ്തകം വായിക്കുന്നതും ഓർമ്മകളെ ഉണർത്തും.
  • സാമൂഹിക ഇടപെടലുകൾ: ഒറ്റപ്പെടൽ മനസ്സിന്റെ ഊർജം കെടുത്തും. സമപ്രായക്കാരുമായി സംസാരിക്കുക, ക്ലബ്ബുകളിലോ പ്രാർഥനാ കൂട്ടായ്മകളിലോ സജീവമാവുക.

(ജെറിയാട്രിക്‌ സൈക്യാർട്ടിസ്റ്റും ഇംഹാൻസിലെ ടെലിമാനസ്‌ അസിസ്റ്റന്റ്‌ പ്രൊഫസറുമാണ്‌ ലേഖിക)