പാലാ: ദുരുപയോഗംചെയ്യുന്ന അലോപ്പതി മരുന്നുകളുടെ പട്ടികയിലേക്ക് പുതിയ ഇനമായി ഒരു മരുന്നുകൂടി(ദുരുപയോഗസാധ്യത കണക്കിലെടുത്ത് വാർത്തയിൽ പേരൊഴിവാക്കുന്നു). കോട്ടയം ജില്ലയിൽ മൂന്നുവർഷത്തിനുള്ളിൽ ഈ മരുന്നിന്റെ 950 വയൽ ആണ് ഡ്രഗ്സ് കൺട്രോൾ അധികൃതർ പിടിച്ചെടുത്തത്. സംസ്ഥാനത്ത് കോട്ടയത്തുമാത്രമാണ് ഇൗ ദുരുപയോഗം കണ്ടെത്തിയിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.
ഹൃദയശസ്ത്രക്രിയാസമയത്ത് നൽകുന്ന മരുന്നാണിത്. രോഗികളല്ലാത്തവർ ഈ മരുന്നുപയോഗിച്ചാൽ കടുത്ത രക്തസമ്മർദത്തിന് വിധേയരായി തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുമെന്ന് അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. ജി. ഹരീഷ് കുമാർ പറയുന്നു.
മരുന്നിന്റെ ദുരുപയോഗം വ്യാപകമായിട്ട് മൂന്നുവർഷമായി. ശരീരസൗന്ദര്യ മത്സരത്തിലും കായികശേഷി അധികംവേണ്ട മത്സരങ്ങളിലും പങ്കെടുക്കുന്നവരും കായികശേഷി കൂടുതൽവേണ്ട ജോലികൾ ചെയ്യുന്നവരുമാണ് ഈ മരുന്ന് ദുരുപയോഗംചെയ്യുന്നത്. പാലാ ഉള്ളനാട്ടിൽ കഴിഞ്ഞദിവസം പിടിച്ച മരുന്നുശേഖരം ഉത്തേജകമരുന്നായി ഉപയോഗിക്കാൻ കൊണ്ടുപോകുകയായിരുന്നു.
Content Highlights: Another addition to list of abused drugs
Published: 04 Apr 2025, 09:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented