
മുംബൈ: ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ അര്‍ബുദബാധിതരായ കുട്ടികള്‍ക്ക് ആശ്വാസമേകുന്ന 'മൈറ' ഇനി വിശ്രമജീവിതത്തിലേക്ക്. ഡോഗ് തെറാപ്പിയിലെ നായയാണ് വിരമിച്ചത്. 12-വയസ്സായതാണ് സേവനം അവസാനിപ്പിക്കാന്‍ കാരണം. ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ ഒ.പി.ഡി.യില്‍ കുട്ടികള്‍ക്കൊപ്പം കളിച്ച് സന്തോഷം പങ്കുവെച്ചാണ് മൈറ സേവനം അവസാനിപ്പിച്ചത്.
ടാറ്റ മെമ്മോറിയല്‍ ആശുപത്രി 2023 ജനുവരിയിലാണ് രോഗബാധിതരായ കുട്ടികള്‍ക്ക് ഡോഗ് തെറാപ്പി തുടങ്ങിയത്. കുട്ടികളുടെ മാനസികാരോഗ്യത്തെ ക്രിയാത്മകമായി സ്വാധീനിക്കുന്നതിനും വീണ്ടെടുക്കലിന് സഹായിക്കുന്നതിനുമായി ആഴ്ചയില്‍ രണ്ടുതവണയാണ് മൈറ സേവനത്തിനെത്തുന്നത്.
ഉപേക്ഷിക്കപ്പെട്ട നായയായ മൈറയെ ഡോഗ് തെറാപ്പിസ്റ്റായ ബെഹ്റോസ് മിസ്ത്രി രക്ഷപ്പെടുത്തി പരിശീലനം നല്‍കുകയായിരുന്നു.
ചികിത്സയ്ക്കും പരിശോധനകള്‍ക്കും മടികാണിച്ചിരുന്ന കുട്ടികളുമായി കളിക്കാന്‍ മൈറയെ പഠിപ്പിച്ചെടുത്തു. ബെഹ്റോസിനൊപ്പം മൈറ ആഴ്ചയില്‍ രണ്ടുതവണ ഒ.പി.ഡി. സന്ദര്‍ശിക്കാന്‍ തുടങ്ങി.
ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ ഒ.പി.ഡി.യില്‍ പ്രതിദിനം 300-ഓളം രോഗികള്‍ ചികിത്സയ്ക്കെത്തുന്നുണ്ട്. സുഫി എന്ന മറ്റൊരു നായ താമസിയാതെ ആശുപത്രിയിലെ ഒ.പി.ഡി.യിലെത്തും.
ഡോഗ് തെറാപ്പി ആരംഭിച്ചതുമുതല്‍ കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെട്ടിരുന്നതായി ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ അര്ബുദരോഗവിദഗ്ധനും അക്കാദമിക് ഡയറക്ടറുമായ ഡോ. ശ്രീപാദ് ബനവാലി പറഞ്ഞു.
Content Highlights: 12 year old dog therapist myra retires from tata memorial hospital
Published: 27 Jul 2024, 08:24 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented