ചെറായി : വയസ്സ് 105, യോഗാസന രംഗത്ത് ആറര പതിറ്റാണ്ടിന്റെ അനുഭവം. ഉപേന്ദ്രൻ ആചാരി പ്രായത്തെ വെല്ലുന്ന യോഗാഭ്യാസിയാണ്.മുപ്പത്തിയഞ്ച് വയസ്സുമുതൽ യോഗ പരിശീലനം തുടങ്ങി. തലശ്ശേരി ഭാസ്‌കര ഗുരുക്കളുടെ ശിഷ്യനും മർമചികിത്സാ വിദഗ്‌ധനുമായ പറവൂത്തറ ചന്ദ്രൻ ആശാനാണ് ഇദ്ദേഹത്തിന്റെ യോഗ ഗുരു. ആയിരത്തിലധികം പേരെ ഇദ്ദേഹം യോഗ അഭ്യസിപ്പിച്ചിട്ടുണ്ട്.
ഇന്നും യോഗ പരിശീലനം തുടരുന്ന ഉപേന്ദ്രൻ ആചാരിയുടെ നേതൃത്വത്തിൽ ചെറായി പ്രദേശത്ത് രണ്ട് യോഗ പരിശീലന കേന്ദ്രങ്ങളുണ്ട്. ഭാര്യക്കും നാലു മക്കളോടുമൊപ്പം ചെറായിയിലാണ് താമസം. ‘യോഗ-ജീവിത ദർശനം’ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
Content Highlights: 105-year-old yoga master with 45+ years of experience.
Published: 21 Jun 2025, 08:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented