ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്തെന്ന് ഇപ്പോള്‍ അറിയാം;കൊറോണ രോഗിയെ ചികിത്സിച്ച നഴ്‌സ്


ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന മൃദുല ശ്രീ എന്ന നഴ്‌സാണ് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Photo: Facebook

ചൈനയില്‍ പടരുന്ന കൊറോണ വൈറസില്‍ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഫിലിപ്പീന്‍സിലും ഹോങ്കോങ്ങിലും ഓരോരുത്തരും മരണപ്പെട്ടിരുന്നു. ലോകത്താകമാനം 60,286 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിലാദ്യമായി രോഗം സ്ഥിരീകരിച്ച തൃശ്ശൂരിലെ കുട്ടി രോഗംഭേദമായി ആശുപത്രി വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്. ഇപ്പോഴിതാ ആലപ്പുഴയില്‍ കൊറോണ രോഗിയെ ചികിത്സിച്ച നഴ്‌സിന്റെ ഫേസ്ബുക് പോസ്റ്റാണ് വൈറലാകുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന മൃദുല ശ്രീ എന്ന നഴ്‌സാണ് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കൊറോണ ഡ്യൂട്ടി അവസാനിച്ചിരിക്കുന്നുവെന്നും ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ചോദിച്ചാല്‍ തനിക്ക് പറയാന്‍ കഴിയുമെന്നും മൃദുല കുറിക്കുന്നു. കൊറോണ രോഗിയെ പരിചരിക്കാന്‍ ലഭിച്ച അവസരം തന്റെ ഓര്‍മയില്‍ എന്നെന്നും സൂക്ഷിക്കുമെന്നും മൃദുല പറയുന്നു. ഫേസ്ബുക് കുറിപ്പിലേക്ക്...

"ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാല്‍ എനിക്ക് പറയാന്‍ കഴിയും ആരോടും മിണ്ടാന്‍ കഴിയാതെ ഒരു മുറിയില്‍ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു VIRUS മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും. ലോകം മുഴുവന്‍ VIRUS ഇല്‍ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാന്‍ കിട്ടിയ ഈ ഒരു അവസരം എന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ വിലമതിക്കുന്ന ഒന്നായിരിക്കും. കൊറോണ ബാധിച്ച ആളെ ആരോഗ്യപൂര്‍ണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവല്‍ കൂടി നമ്മടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് inu സ്വന്തം. ഇത്രയും നന്നായി എല്ലാം നടന്നു എങ്കില്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓര്‍ക്കുന്നു. ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവര്‍ പോലും മറന്നു കഴിഞ്ഞു. മുഴുവന്‍ സമയവും ഇതിനായി മാറ്റിവെച്ച കുറെ പച്ചയായ മനുഷ്യര്‍.

I m so proud to be a part of our medical college team. I wholeheartedly congratulating entire team. Special recognition should be given to our hospital infection cotnrol team Dr. Anitha madhavan, Janeesh NM, Veena Chacko, Hospital CNEU team coordinators Arshad.A, sheeja sr, shyla sr, all staff nurses, attenders, medical and nursing ssuperintendent, team of doctors and every one......... I was not part of the team from its begining, so pardon me if i missed anyone..."

Content Highlights: Heart Touching note of nurse treat coronavirus Patient

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented