
ലോകമെങ്ങും ഓരോ വര്‍ഷവും മസ്തിഷ്‌കാഘാതം അഥവാ സ്‌ട്രോക്ക് കൊണ്ട് മരണപ്പെടുന്നത് 55 ലക്ഷം പേരാണ്. ഓരോ വര്‍ഷവും വരുന്ന പുതിയ രോഗികളുടെ എണ്ണം 130 ലക്ഷമാണെന്ന് കണക്കുകള്‍ പറയുന്നു. സ്‌ട്രോക്കിനെ അതിജീവിക്കുന്നവരില്‍ അധികം പേരും ആജീവനാന്ത വൈകല്യങ്ങള്‍ നേരിടേണ്ടി വരുന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ചികിത്സ തേടുന്നതുവരെയുള്ള ഓരോ നിമിഷവും അതിനിര്‍ണായകമായി കടന്നുപോകുന്ന രോഗം എന്ന നിലയില്‍ അവബോധത്തിന്റെയും വളരെ നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം വളരെ വലുതാണ്. ഒക്ടോബര്‍ 29-ന് ആചരിക്കുന്ന ലോക സ്ട്രോക്ക് ദിനം ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
ലക്ഷണങ്ങളും ഫാസ്റ്റ് (FAST ) രീതിയും
സ്ട്രോക്ക് ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാനാകും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്‌ട്രോക്കുമായി ബന്ധപ്പെട്ടവയാണ്.
F: Face -മുഖത്തിന്റെ ഒരു വശം അഥവാ ചുണ്ട് കോടുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
A: Arms - കൈയുടെ ബലഹീനത- രണ്ട് കൈകളും ഉയര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒരു കൈയ്ക്ക് ദൗര്‍ബല്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്‌ട്രോക്കിന്റെ ലക്ഷണമാണ്.
S: Speech - സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, സംസാരം കുഴഞ്ഞ രൂപത്തിലാവുകയോ, സംസാരം മനസ്സിലാക്കാന്‍ പ്രയാസമാവുകയും ചെയ്യുന്നുവെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
T: Time- അടിയന്തര സേവനം തേടാനുള്ള സമയം - ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ സമയോചിതമായി പ്രവര്‍ത്തിക്കുക.
പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടല്‍, നടക്കാന്‍ ബുദ്ധിമുട്ട്, കഠിനമായ തലവേദന എന്നിവയാണ് മറ്റ് സ്‌ട്രോക്കിന്റെ മറ്റുലക്ഷണങ്ങള്‍.
സ്‌ട്രോക്ക് മുന്‍കരുതലുകള്‍
ചിട്ടയായ ജീവിതശൈലി നിലനിര്‍ത്തിയാല്‍ത്തന്നെ സ്‌ട്രോക്കിനെ ഒരു പരിധിവരെ മാറ്റിനിര്‍ത്താം. അമിതരക്തസമ്മര്‍ദ്ദമാണ് സ്‌ട്രോക്കിനുള്ള ഏറ്റവും സാധാരണമായ കാരണം. ബി.പി സാധാരണലെവലില്‍ നിന്നും ഉയരാതിരിക്കാന്‍ ചിട്ടയായ ജീവിതശൈലി തന്നെയാണ് മികച്ച മാര്‍ഗം.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുക വഴി സ്‌ട്രോക്കിന്റെ സാധ്യത അകറ്റാന്‍ കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുന്നതുമൂലം സ്‌ടോക്കിനുള്ള സാധ്യത 25-30% വരെ കുറയ്ക്കാന്‍ കഴിയും.
പുകവലി ശീലമാക്കിയവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് ഇരട്ടിയാണ്. പുകവലി പൂര്‍ണമായും ഉപേക്ഷിക്കുകയേ തരമുള്ളൂ.
ജീവിതശൈലിയുടെയും ഭക്ഷണക്രമത്തിന്റെയും ഭാഗമായി ഒട്ടുമിക്കവരും അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ. ഇവയുടെ അളവ് നിയന്ത്രിക്കുക വഴി സ്‌ട്രോക്ക് തടയാന്‍ കഴിയും.
ചികിത്സകള്‍
സ്‌ട്രോക്ക് വന്നയാള്‍ക്ക് അടിയന്തിര വൈദ്യചികിത്സയാണ് വളരെ പ്രധാനം. രോഗലക്ഷണം കണ്ടുപിടിച്ച് ആദ്യത്തെ നാലര മണിക്കൂറിനുള്ളില്‍ കട്ടപിടിച്ച രക്തം മരുന്നുകള്‍ ഉപയോഗിച്ചുള്ള ത്രോംബോലൈസിസ് ചെയ്യാന്‍ സാധിച്ചാല്‍ ദീര്‍ഘകാല വൈകല്യങ്ങള്‍ ഗണ്യമായി കുറയ്ക്കാം. ഇതില്‍ തന്നെ ആദ്യത്തെ ഒരു മണിക്കൂര്‍ ആണ് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുക.
ഒരു വലിയ ധമനിയില്‍ നിന്ന് രക്തം കട്ട പിടിച്ചുണ്ടാവുന്ന ഒരു ബ്ലോക്ക് നീക്കം ചെയ്യുന്നതിനുള്ള വിപുലമായ നടപടിക്രമമാണ് മെക്കാനിക്കല്‍ ത്രോംബെക്ടമി. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ നടത്തിയാല്‍ അത് വളരെ ഫലപ്രദമാണ്. ഹെമറാജിക് സ്‌ട്രോക്കുകള്‍ക്ക്, രക്തക്കുഴലുകളിലെ തടസ്സം നീക്കാനുള്ള മിനിമലി ഇന്‍വേസീവ് ആയ ശസ്ത്രക്രിയകള്‍ ഫലം ചെയ്യാറുണ്ട്.
ചെറുപ്പക്കാര്‍ക്കിടയില്‍, പ്രത്യേകിച്ച് 40-നും 50-നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ സ്‌ട്രോക്ക് വ്യാപകമായി കണ്ടുവരുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ അവബോധം സൃഷ്ടിക്കുകയും ഗോള്‍ഡന്‍ അവേഴ്സ് അഥവാ സുവര്‍ണ മണിക്കൂറുകള്‍ എന്നത് കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുകയും ചെയ്താല്‍ മസ്തിഷ്‌കാഘാതത്തിന്റെ പരിണിതഫലങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കും.
Content Highlights: world stroke day 2024 symptoms and preventions dr sudeep balakrishnan
Published: 29 Oct 2024, 09:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented