ഇരുന്നു കൊണ്ടു ചെയ്യുന്ന ആസനമാണ് വജ്രാസനം. ഇത് ഭക്ഷണം കഴിച്ച ശേഷം ചെയ്യാം. വജ്രാസനം ദഹനം എളുപ്പമാക്കുന്നു. ആര്‍ത്തവരോഗങ്ങള്‍, ഹെര്‍ണിയ, പൈല്‍സ് എന്നിവ ഉള്ളവര്‍ക്ക് ഈ ആസനം ഗുണകരമാണ്.
ചെയ്യാന്‍ പാടില്ലാത്തവര്‍
അടുത്തിടെ കാലിനും അരക്കെട്ടിനും സര്‍ജറികള്‍ കഴിഞ്ഞവര്‍, കഠിനമായ മുട്ടുവേദനയുള്ളവര്‍ എന്നിവര്‍ ഇത് ചെയ്യാന്‍ പാടില്ല. ഈ ആസനം ചെയ്യുമ്പോള്‍ ചെറിയ കാല് വേദന ഉണ്ടാകുന്നവര്‍ക്ക് ചെറിയ തലയിണയോ ടവ്വലോ കണങ്കാലിനടിയില്‍ വെക്കാവുന്നതാണ്. ദിവസവും പരിശീലിക്കുമ്പോള്‍ ഈ പ്രശ്നങ്ങള്‍ കുറയും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- നട്ടെല്ല് നിവര്‍ന്നിരിക്കണം.
- കാല്‍മുട്ടുകള്‍ ചേര്‍ന്നിരിക്കണം.
- ശ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ചെയ്യണം.
ചെയ്യേണ്ട വിധം
1.കാലുകള്‍ അകത്തി വെച്ച് കൈകള്‍ പുറകില്‍ വെച്ച് കണ്ണടച്ച് ശിഥില ദണ്ഡാസനത്തില്‍ വിശ്രമിക്കുക. ഇരുന്നുകൊണ്ട് ചെയ്യുന്ന ആസനകള്ക്കു മുന്‍പോ ശേഷമോ ഈ ആസനത്തില്‍ വിശ്രമിക്കാവുന്നതാണ്.
2.കാലുകള്‍ ചേര്‍ത്ത് കൈകള്‍ അരക്കെട്ടിനോട് ചേര്‍ത്ത് നിവര്‍ന്നിരിക്കുക. ഇതിനെ സ്ഥിതി (Base position)എന്ന് പറയുന്നു. ഇതിന്റെ പേര് ദണ്ഡാസനം എന്നാണ്.
3. Count 1: ശ്വാസം നന്നായി ഉള്ളിലേക്ക് എടുക്കുക. പുറത്തുവിട്ടുകൊണ്ട് വലത് കാല്‍മുട്ട് മടക്കി കണങ്കാലില്‍ ഇരിക്കുക.
Count 2: വീണ്ടും ശ്വാസം ഉള്ളിലേക്കെടുക്കുക. ശ്വാസം പുറത്തുവിട്ടുകൊണ്ട് ഇടതു കാലും മുട്ടുമടക്കി കണങ്കാലില്‍ ഇരിക്കുക. കാല്‍മുട്ട് ചേര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം. കൈകള്‍ കാല്‍മുട്ടില്‍ വെക്കുക. കണ്ണുകളടച്ചുകൊണ്ട് സാധാരണ ശ്വസനത്തില്‍ പറ്റുന്ന അത്രയും നിലനിര്‍ത്തുക.
Count 3: ഇനി ശ്വാസം വളരെ സാവധാനം ഉള്ളിലേക്ക് എടുത്തുകൊണ്ട് ഇടതുകാല് നിവര്‍ത്തുക. ശ്വാസം പുറത്തുവിടുക.
Count 4: ഇതുപോലെ തന്നെ വലതുകാലിലും ആവര്‍ത്തിക്കുക. പൂര്‍വ്വസ്ഥിതിയിലേക്ക് വന്ന് ശിഥില ദണ്ഡസനത്തില് വിശ്രമിക്കുക. ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിക്കുക.
വജ്രാസനം ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. നിവേദിത പി.
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ മെഡിക്കല്‍ ഓഫീസര്‍
നാച്ചുറോപ്പതി & യോഗ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂര്‍, പാലക്കാട്
Content Highlights: Vajrasana Yoga
Published: 07 Apr 2020, 03:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented