സ്റ്റിയോ ആര്‍ത്രൈറ്റിസ് (OA) ലോകമെമ്പാടും കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന, ഏറ്റവും വ്യാപകമായ സന്ധീ രോഗങ്ങളില്‍ ഒന്നാണ്. കാര്‍ട്ടിലേജ് (സന്ധികളുടെ അസ്ഥികള്‍ക്ക് ഇടയിലുള്ള തരുണാസ്തി) കാലക്രമേണ ക്ഷയിക്കുമ്പോഴാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നത്. ഇത് വേദന, സന്ധിയുടെ കാഠിന്യം, ചലനക്ഷമതയുടെ കുറവ് എന്നിവക്ക് കാരണമാകുന്നു. മുട്ടുകള്‍, തോളുകള്‍, അര, കൈവിരലുകള്‍ എന്നിവയാണ് സാധാരണയായി ബാധിക്കപ്പെടുന്ന ഭാഗങ്ങള്‍.

To advertise here,

കാരണങ്ങളും അപകട ഘടകങ്ങളും

പ്രായം കൂടുന്നത്, ഒപ്പം ജോലികള്‍ക്കോ ജീവിതശൈലിക്കോ അനുയോജ്യമായ ആവര്‍ത്തന ചലനങ്ങള്‍, പരിക്കുകള്‍, അമിതഭാരം, ജനിതകഘടകങ്ങള്‍ തുടങ്ങിയവ OAയുടെ പ്രധാന കാരണങ്ങളാണ്. സ്ത്രീകളില്‍ ഈ രോഗം കൂടുതല്‍ കാണപ്പെടുന്നു.

ലക്ഷണങ്ങള്‍

  • സന്ധികളില്‍ വേദനയും  മൃദുത്വം അനുഭവപ്പെടലും 
  • സന്ധി ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്, പ്രത്യേകിച്ച് രാവിലെ
  • സന്ധി ഇളക്കാന്‍ കഴിയാതിരിക്കുക 
  • സന്ധി ഭാഗത്തെ വീക്കം, അണുബാധ 
  • അസ്ഥിയിലെ വളര്‍ച്ചകള്‍ (Bone Spurs)
  • ക്രെപിറ്റസ് - സന്ധികള്‍ ഉരയുമ്പോള്‍ ശബ്ദം കേള്‍ക്കല്‍ 

രോഗനിര്‍ണയം

രോഗനിര്‍ണയം രോഗലക്ഷണങ്ങള്‍, ശാരീരിക പരിശോധന, എക്സ്-റേ അല്ലെങ്കില്‍ എംആര്‍ഐ സ്‌കാനുകള്‍, ലബോറട്ടറി പരിശോധനകള്‍ എന്നിവ ഉപയോഗിച്ചാണ്  ഡോക്ടര്‍ രോഗ നിര്‍ണയം നടത്തുന്നത്. ജീവിതശൈലി മാറ്റങ്ങള്‍: ശരീരഭാരം നിയന്ത്രിക്കുക, ഫിസിയോതെറാപ്പി, സന്ധി സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയിലൂടെ ആദ്യഘട്ട മാറ്റങ്ങള്‍ കൊണ്ടുവരണം.

 ചികിത്സാ മാര്‍ഗങ്ങള്‍

 ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് സമ്പൂര്‍ണമായൊരു മരുന്നില്ലെങ്കിലും, വേദന കുറയ്ക്കാനും ജീവിതത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും വിവിധ ചികിത്സാ മാര്‍ഗങ്ങള്‍ സഹായിക്കുന്നു:

മരുന്നുകള്‍: NSAIDs (Non-Steroidal Anti-Inflammatory Drugs), കോര്‍ട്ടിക്കോസ്റ്റിറോയിഡ് കുത്തിവെപ്പ്, മറ്റ് തദ്ദേശീയ മരുന്നുകള്‍.
ഇന്‍ജക്ഷന്‍ : സ്റ്റിറോയ്ഡ് ഇന്‍ജക്ഷനുകളും ഹയലുറോണിക് ആസിഡ് -hyaluronic acid.
പുനരുജ്ജീവന ചികിത്സകള്‍

  • PRP (Platelet-Rich Plasma) ചികിത്സ: രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ ഉപയോഗിച്ച് കുത്തിവെപ്പ് ചെയ്ത് സന്ധികളിലെ വേദന കുറയ്ക്കുന്നു.
  • സ്റ്റെം സെല്‍ ചികിത്സ: വ്യക്തിയുടെ കോശങ്ങളെ ഉപയോഗിച്ച് കാര്‍ട്ടിലേജ് പുനര്‍നിര്‍മാണം നടത്തുന്നു.
  • സന്ധി ശസ്ത്രക്രിയ: ആര്‍ത്രോസ്‌കോപി (സന്ധി ശസ്ത്രക്രിയ) വഴി ചലനക്ഷമത മെച്ചപ്പെടുത്തുന്നു.
  • സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ: മുട്ടുകള്‍ക്കും നീണ്ടുനില്‍ക്കുന്ന OAവിനും കൃത്യമായ പരിഹാരമാണ്

ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കുക. ഉചിതമായ ചികിത്സാ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നത് ജീവിത ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തും.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. രാജ് കിരണ്‍
കണ്‍സള്‍ട്ടന്റ്-ഓര്‍ത്തോപീഡിക്‌സ് 
തലശ്ശേരി മിഷന്‍ ഹോസ്പിറ്റല്‍, തലശ്ശേരി