
വിഷു ആശംസകള്‍ക്കൊപ്പം കേരളത്തിലെ നഴ്‌സ്മാരെയും പ്രശംസിച്ച് നടന്‍ നിധീഷ് ഭരദ്വാജ്. ഇന്നലെ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലാണ് താരം കൊറോണക്കാലത്ത് അക്ഷീണം പരിശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള സ്‌നേഹവും ബഹുമാനവും പങ്കുവയ്ക്കുന്നത്.
'മലയാളത്തില്‍ ഞാന്‍ ഒരു സിനിമ മാത്രമാണ് ചെയ്തിരിക്കുന്നത്. ഞാന്‍ ഗന്ധര്‍വന്‍. എന്നാല്‍ മലയാളികള്‍ക്ക് എന്നോടുള്ള സ്‌നേഹം കാണുമ്പോള്‍ പലപ്പോഴും മനസ്സ് നിറയാറുണ്ട്.' അതേപറ്റി പറയാന്‍ തനിക്ക് വാക്കുകളില്ലെന്നും നിധീഷ് ഭരദ്വാജ് പറയുന്നു.
അതുപോലെ ചെറുപ്പം മുതല്‍ കണ്ടിട്ടുള്ള കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരോട് തനിക്കുള്ള നന്ദിയും താരം പങ്കുവയ്ക്കുന്നു. ഇതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. 'ഞാന്‍ ഗന്ധര്‍വന്‍ എന്ന സിനിമയിറങ്ങി കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് മുകളിലായി. ഞാന്‍ ഇപ്പോഴും ഏതെങ്കിലും ഒരു ആശുപത്രിയില്‍ ചെന്നാലും കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും ആരോഗ്യമേഖലയിലെ മറ്റേതെങ്കിലും ജീവനക്കാരും ആരായാലും അവര്‍ എന്നെ വേഗം തിരിച്ചറിയും, ഗന്ധര്‍വന്‍ എന്ന പേരില്‍. അവരൊക്കെ എനിക്ക് നല്‍കുന്ന സ്‌നേഹവും ബഹുമാനവും വിവരിക്കാനാവാത്തതാണ്.'
കൊറോണക്കാലത്ത് ഈ മാലാഖമാരോട് നന്ദി പറയാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നാണ് നടന്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ പണയം വച്ചും ജോലിചെയ്യുന്ന അവര്‍ നമുക്ക് മാലാഖമാരാണ്. എല്ലാ ദിവസവും ജോലിക്ക് പോയിവരുന്ന നഴ്‌സുമാര്‍ , അവരെ എന്തെങ്കിലും തരത്തിലുള്ള രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനാവില്ല. അവര് അതെ പറ്റി ചിന്തിക്കാറുമില്ല. അവരുടെ കുടുംബവും അങ്ങനെ തന്നെ. എങ്കിലും അവര്‍ സ്വയം മറന്ന് തങ്ങളുടെ കടമ നിര്‍വഹിക്കുന്നു. കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കാനും നന്ദി പറയാനും മലയാളികളുടെ പ്രിയ ഗന്ധര്‍വന്‍ മറക്കുന്നില്ല. ഒപ്പം വിഷു ആശംസകളും. മലയാളത്തില്‍ വിഷു ആശംസകള്‍ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
Content Highlights: Nitheesh Baradhwaj show gratitude to Kerala nurses
Published: 15 Apr 2020, 12:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented