പല രോഗികളും ഞെട്ടിയ ഒരു വാർത്ത ഈയിടെ പുറത്തുവന്നിരുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഫംഗസ് അണുബാധ, അവയവമാറ്റിവയ്ക്കലിനു ശേഷമുള്ള ശരീരത്തിന്റെ നിരസിക്കൽ (rejection) എന്നിവയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകൾ ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ' (IARC) കാൻസറിനു കാരണമാകുന്ന 'ഗ്രൂപ്പ് 1'-ൽ ഉൾപ്പെടുത്തിയ വാർത്തയായിരുന്നു അത്. ഈ വാർത്ത കേട്ട് രോഗികളിൽ പലരും ആശങ്കാകുലരായി എന്നത് സത്യമാണ്. എന്നാൽ ഈ ഗവേഷണഫലങ്ങൾ ശരിക്കും എന്താണ് വ്യക്തമാക്കുന്നത് ? രോഗികൾ മരുന്നുകൾ നിർത്തേണ്ടതുണ്ടോ ?

To advertise here,

ഹൈഡ്രോക്ലോറോത്തിയാസൈഡ് (hydrochlorothiazide), വോരിക്കോണസോൾ (voriconazole), ടാക്രോലിമസ് (tacrolimus) എന്നിവയാണ് ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള 'ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ' (IARC) 'ഗ്രൂപ്പ് 1'-ൽ ഉൾപ്പെടുത്തിയ മരുന്നുകൾ. ഹൈഡ്രോക്ലോറോത്തിയാസൈഡ് (ഉയർന്ന രക്തസമ്മർദ്ദത്തിന്), വോരിക്കോണസോൾ (ഫംഗസ് അണുബാധയ്ക്ക്), ടാക്രോലിമസ് (അവയവമാറ്റിവയ്ക്കലിനു ശേഷമുള്ള നിരസിക്കൽ തടയുന്നതിനുള്ള പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്ന്) എന്നീ മൂന്ന് മരുന്നുകളും ലോകാരോഗ്യസംഘടനയുടെ 'അവശ്യ മരുന്നുകളുടെ പട്ടികയിൽ' (Model List of Essential Medicines) ഉൾപ്പെട്ടവയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് നിർദ്ദേശിക്കപ്പെടുന്നവയുമാണ്.

ഈ തരംതിരിക്കൽ ഒരു അപകടസാധ്യത തിരിച്ചറിയൽ മാത്രമാണെന്നും ഡോക്ടർമാരുമായി ആലോചിക്കാതെ നിലവിലുള്ള രോഗികൾ ഇതിന്റെ പേരിൽ ഒരു കാരണവശാലും ചികിത്സ നിർത്താൻ മുതിരരുതെന്നും വിദഗ്ധർ അറിയിച്ചിട്ടുണ്ട്.

ഡിഎൻഎ (DNA) തകരാറിനുള്ള സാധ്യത

ഹൈഡ്രോക്ലോറോത്തിയാസൈഡ് 'സ്ക്വാമസ് സെൽ സ്കിൻ കാർസിനോമ' (ഒരു തരം ത്വക്ക് കാൻസർ), ചുണ്ടിലെ കാൻസർ എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്ന് IARC അറിയിച്ചു. ദീർഘകാലം ഈ മരുന്ന് ഉപയോഗിക്കുന്നവരിൽ 'നോൺ-മെലനോമ' ത്വക്ക് കാൻസർ സാധ്യത കൂടുതലാണെന്ന് ഡെൻമാർക്കിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 'ഫോട്ടോടോക്സിസിറ്റി' (phototoxicity) ആണ്; അതായത്, ഈ മരുന്ന് അൾട്രാവയലറ്റ് (UV) രശ്മികളോട് ചർമ്മത്തിന്റെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും, സൂര്യപ്രകാശം ഏൽക്കുമ്പോൾ ഡിഎൻഎ തകരാറിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

അവയവം മാറ്റിവയ്ക്കലിനു ശേഷം ദീർഘകാലം ചികിത്സയിലുള്ളവരിൽ, ഇതേ 'ഫോട്ടോടോക്സിക്' പ്രക്രിയയിലൂടെ വോരിക്കോണസോൾ ഉപയോഗവും 'സ്ക്വാമസ് സെൽ സ്കിൻ കാർസിനോമ'യുമായി ബന്ധപ്പെട്ടിരിക്കുന്നു. ടാക്രോലിമസ് ഉപയോഗം 'നോൺ-ഹോഡ്ജ്കിൻ ലിംഫോമ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി, രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിലൂടെയും അസാധാരണമായ കോശങ്ങളെ നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ദുർബലപ്പെടുത്തുന്നതിലൂടെയുമാണ് ഇതിന്റെ അപകടസാധ്യത ഉണ്ടാകുന്നത്.

ഇന്ത്യയിൽ, ഹൈഡ്രോക്ലോറോത്തിയാസൈഡ് ഒരു സാധാരണ ഫസ്റ്റ്-ലൈൻ ഹൈപ്പർടെൻഷൻ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് , രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളിൽ വോറിക്കോണസോൾ പതിവായി ഉപയോഗിക്കുന്നു, ട്രാൻസ്പ്ലാൻറ് ചെയ്തതിനു ശേഷമുള്ള ചികിത്സക്ക് സാധാരണയായി ഉപയോഗിക്കുന്നതാണിത്.

വോറിക്കോണസോൾ മറ്റൊരു ആശങ്കയാണ്, കാരണം ചർമ്മ കാൻസർ സാധ്യതയുമായി ഇതിന് ബന്ധമുണ്ടെന്ന് മാത്രമല്ല, ട്രൈക്കോഫൈറ്റൺ ഇൻഡോട്ടിനെ മൂലമുണ്ടാകുന്ന ഫംഗസ് ത്വക്ക് അണുബാധകൾ ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് ആവശ്യമില്ലാതെ ഇത് നിർദ്ദേശിക്കപ്പെടുന്നു. അത്തരം ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. ഓവർ-ദി-കൌണ്ടർ ലഭ്യത, മരുന്നുകൾ നിർദ്ദേശിക്കുന്നതിലും വിതരണം ചെയ്യുന്നതിലും എത്തിക്സ് പാലിക്കാത്തത് എന്നിവ ഗുരുതരമായ വെല്ലുവിളികളായി നിലനിൽക്കുന്ന ഒരു രാജ്യത്ത് ഈ മുന്നറിയിപ്പുകൾ നമുക്ക് അവഗണിക്കാൻ കഴിയില്ല,

ഹൈഡ്രോക്ലോറോത്തിയാസൈഡ് അല്ലെങ്കിൽ വോറിക്കോണസോൾ കഴിക്കുന്ന രോഗികൾ സൂര്യപ്രകാശമേൽക്കുന്നതിൽ നിന്നു സംരക്ഷണം നേടാനുള്ള നടപടികൾ തുടരണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യുന്നു -(സൺസ്‌ക്രീൻ, യുവി എക്സ്പോഷർ കുറക്കൽ , ചർമ്മ പരിശോധനകൾ.) ടാക്രോലിമസിൽ ട്രാൻസ്പ്ലാൻറ് ചെയ്യുന്ന രോഗികളെ ഇതിനകം തന്നെ ചർമ കാൻസറിനും ലിംഫോപ്രൊലിഫെറേറ്റീവ് ഡിസോർഡേഴ്‌സിനും പതിവായി നിരീക്ഷിക്കുന്നുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിൽ ഓരോ മരുന്നിനെക്കുറിച്ചും നടക്കുന്ന സൂക്ഷ്മ ഗവേഷണങ്ങളുടെ ഫലങ്ങൾ മരുന്നുകളെ കൂടുതൽ മനുഷ്യന് ഉപയോഗപ്രദമാക്കാനാണ് ഉപകരിക്കുന്നത്. അത്തരം നിരവധി ഗവേഷങ്ങളുടെ ഫലമാണ് ഇന്ന് നാം എത്തിയിരിക്കുന്ന ആധുനിക ജീവൻ രക്ഷാ മരുന്നുകൾ. ഇത്തരം വാർത്തകൾ വരുമ്പോൾ ആശങ്കൾക്ക് പകരം ആരോഗ്യരംഗത്ത് പുതിയ ചുവടുകൾ വെക്കുന്നതിന്റെ സന്തോഷം നമുക്കിടയിൽ നിറയട്ടെ.