പക്ഷിപ്പനി: ജാഗ്രത വേണം, പനിയോ തൊണ്ടവേദനയോ അനുഭവപ്പെട്ടാൽ ചികിത്സ വൈകരുത്


ഡോ. എം. ​ഗം​ഗാധരൻ നായർ

Representative Image

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി (ബേർഡ് ഫ്ലൂ). ഏവിയൻ ഇൻഫ്ലുവൻസ ഇനത്തിൽപ്പെട്ട വൈറസാണ് രോഗം പകർത്തുന്നത്. അതുകൊണ്ട് ഈ രോഗം ‘ഏവിയൻ ഇൻഫ്ലുവൻസ’ എന്നപേരിലും അറിയപ്പെടുന്നു.

പകരുന്ന വിധംകോഴികൾ, താറാവുകൾ, കാടകൾ, ടർക്കികൾ, വാത്തകൾ, പ്രാവുകൾ, ഓമനപ്പക്ഷികൾ എന്നിവ വഴി

ദേശാടനപ്പക്ഷികൾ, കാട്ടുതാറാവുകൾ അടക്കമുള്ള വന്യ-ജല പക്ഷികളിലും അണുക്കൾ കണ്ടുവരുന്നു. ഇവ രോഗലക്ഷണങ്ങൾ കാണിക്കാറില്ലെങ്കിലും രോഗവാഹകരാണ്. ഇവയുടെ വിസർജ്യം വഴി അന്തരീക്ഷത്തിലും പരിസരങ്ങളിലും അണുക്കൾ പ്രവേശിക്കുന്നു. ഇതുവഴി വളർത്തുപക്ഷികൾക്ക് രോഗം പടരുന്നു

രോഗലക്ഷണങ്ങൾ

താട, പൂവ് എന്നിവയുടെ നീലനിറം, പച്ചകലർന്ന മലത്തോടുകൂടിയ വയറിളക്കം, മൂക്കിൽനിന്ന് രക്തം കലർന്ന സ്രവം, കാലുകളിലും പാദങ്ങളിലും ചുവപ്പുനിറം, ഭക്ഷണക്കുറവ്, തല തറയിൽ തൊട്ടുനിൽക്കുക, നടക്കുമ്പോൾ വീഴാൻപോകുക, ശ്വാസതടസ്സം. പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്നതിനുമുമ്പ് പക്ഷികൾ കൂട്ടത്തോടെ ചാകുന്നു.

നിയന്ത്രണമാർഗങ്ങൾ

 • ദേശാടനപ്പക്ഷികളെയും വന്യ-ജല പക്ഷികളെയും വളർത്തുപക്ഷികൾ വസിക്കുന്ന സ്ഥലത്തേക്ക് കടന്നുവരാൻ അനുവദിക്കരുത്. ഇവയെ ആകർഷിക്കത്തക്കവിധം തീറ്റ അവശിഷ്ടങ്ങളും മാലിന്യവും ഫാം പരിസരത്ത് വലിച്ചെറിയരുത്.
 • ജലസംഭരണികൾ സുരക്ഷിതമായി കമ്പിവലയും ഷീറ്റുകളും ഉപയോഗിച്ച് മൂടിവെക്കണം.
 • രോഗബാധിതപ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേകിച്ച് കോഴി/താറാവ് കർഷകർ മാസ്കും കൈയുറയും ധരിക്കണം.
 • കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ നന്നായി കഴുകണം. വ്യക്തി, പരിസരശുചിത്വം പാലിക്കണം.
 • പക്ഷികളുമായി അടുത്തിടപെടുന്നവർ ആന്റി വൈറൽ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കണം.
 • പനിയോ തൊണ്ടവേദനയോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ ഉപദേശം തേടണം.
 • പ്രഭവകേന്ദ്രത്തിൽനിന്ന് ഒന്ന്, രണ്ട് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർ നിർബന്ധമായും ‘മാസ്ക്’ ധരിക്കണം.
 • പക്ഷിപ്പനി റിപ്പോർട്ടുചെയ്ത സ്ഥലത്തുനിന്ന് പത്തുകിലോമീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്തുനിന്ന് മുട്ട, ഇറച്ചി എന്നിവ വിപണനം ചെയ്യരുത്. പക്ഷികളെ മാറ്റിപ്പാർപ്പിക്കരുത്.
 • രോഗബാധിതമെന്ന് സംശയമുള്ള പ്രദേശങ്ങളിലെ മാംസവും മുട്ടയും നന്നായി പാകംചെയ്ത് കഴിക്കണം. മുട്ടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാഷ്ഠം നീക്കുന്നതിനായി നന്നായി കഴുകണം.
 • 70 ഡിഗ്രി സെന്റീഗ്രേഡിൽ 30 മിനിറ്റ് തിളപ്പിച്ചാൽ അണുക്കൾ നശിക്കും. എന്നാൽ, നാല് ഡിഗ്രി സെന്റീഗ്രേഡിൽ ഒരുമാസവും 32 ഡിഗ്രി സെന്റീഗ്രേഡിൽ ഒരു ആഴ്ചയും അണുക്കൾ നശിക്കാതെ ഇരിക്കും.
 • കുടിവെള്ള സംഭരണികൾ, കിണറുകൾ എന്നിവയിൽ ബ്ലീച്ചിങ് പൗഡറോ, പൊട്ടാസ്യം പെർമാംഗനെറ്റോ നിശ്ചിത അളവിൽ ഇട്ട് രോഗാണുവിമുക്തമാക്കണം. ഫാമുകളുടെയും വീടുകളുടെയും പരിസരങ്ങളിൽ കുമ്മായം വിതറാം.
 • അസുഖബാധിത പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നുമാസമായി പക്ഷികളിൽ രോഗലക്ഷണങ്ങൾ ഒന്നും കണ്ടിട്ടില്ലെങ്കിൽ വീണ്ടും വളർത്താം. വാങ്ങിക്കുന്നതിനുമുമ്പ് ആ പ്രദേശത്ത് പക്ഷിപ്പനി ബാധിച്ചില്ല എന്ന് ഉറപ്പുവരുത്തണം
 • രോഗം റിപ്പോർട്ടുചെയ്ത സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ വിസ്തൃതിയിലുള്ള പ്രദേശത്തെ പക്ഷികളെ ശാസ്ത്രീയമായി കൊല്ലുക എന്നതാണ് ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുന്ന ഫലപ്രദമായ നിയന്ത്രണമാർഗം.

Content Highlights: bird flu symptoms treatment and prevention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented