ചെമ്മീന്‍ കറിയായും റോസ്റ്റായും പൊരിച്ചുമൊക്കെ കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ ഏറെയാണ്. ഇക്കുറി തലശ്ശേരി സ്റ്റൈലില്‍ ഒരു പെപ്പര്‍ പ്രോണ്‍സ് തയ്യാറാക്കിയാലോ?

To advertise here,

ചേരുവകള്‍

ചെമ്മീന്‍ - 30
ചെറുനാരങ്ങാനീര് - രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ചുവന്നമുളക് അരച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
മുട്ട - ഒന്ന്
കോണ്‍ഫ്‌ളോര്‍ - ഒരു ടേബിള്‍സ്പൂണ്‍
മൈദ - ഒന്നര ടേബിള്‍സ്പൂണ്‍
എണ്ണ - വറുക്കാന്‍
വെജിറ്റബിള്‍ ഓയില്‍ - നാല് ടേബിള്‍സ്പൂണ്‍
കായപ്പൊടി - ഒരു നുള്ള്
ഉണക്കമുളക് - നാല്
ഇഞ്ചി അരിഞ്ഞത് - കാല്‍ ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - രണ്ട്്
കുരുമുളക് പൊടിച്ചത് - ഒരു ടീസ്പൂണ്‍
പെരുഞ്ചീരകം പൊടിച്ചത് - ഒരു ടീസ്പൂണ്‍
ചെറുനാരങ്ങാനീര് - ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വാലോടു കൂടിയ ചെമ്മീനില്‍ ഉപ്പ്, ചെറുനാരങ്ങാനീര്, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് എന്നിവ പുരട്ടി അഞ്ച് മിനിട്ട് വെക്കുക. അതിലേക്ക് മുളകുപൊടി, ചുവന്നമുളക് അരച്ചത്, മുട്ട, കോണ്‍ഫ്‌ളോര്‍, മൈദ, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. എന്നിട്ട് എണ്ണയില്‍ ഡീപ്  ഫ്രൈ ചെയ്യാം. നന്നായി മൊരിഞ്ഞിരിക്കണം. താളിക്കാനായി ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് കായപ്പൊടി, ഉണക്കമുളക്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയിട്ട് ഒരു മിനിട്ട് വഴറ്റുക. അതില്‍ ചെമ്മീനിട്ട് മുകളില്‍ കുരുമുളകുപൊടി, പെരുഞ്ചീരകപ്പൊടി എന്നിവ വിതറി ചെറുനാരങ്ങാനീര് തൂവുക. ചൂടോടെ ഉപയോഗിക്കാം.

Content Highlights: thalassery pepper prawns recipe