
മലയാളികള്‍ എത്രകാലം കഴിഞ്ഞാലും ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന വിഭവമാണ് പലതരം ചമ്മന്തികള്‍. ചോറിനും കഞ്ഞിക്കും ബിരിയാണിക്കൊപ്പവും കഴിക്കാവുന്ന എരിവും പുളിയും നിറഞ്ഞ നെല്ലിക്ക ചമ്മന്തി തയ്യാറാക്കിയാലോ
ചേരുവകള്‍
- നെല്ലിക്ക, കുരുകളഞ്ഞത്- അഞ്ചെണ്ണം
- കാന്താരി മുളക്/പച്ചമുളക്- അഞ്ചെണ്ണം
- ചുവന്നുള്ളി- അഞ്ചെണ്ണം
- തേങ്ങ- രണ്ട് ടേബിള്‍ സ്പൂണ്‍
- കറിവേപ്പില- ഒരു തണ്ട്
- കായം- ഒരു നുള്ള്
- വെളിച്ചെണ്ണ- ഒരു സ്പൂണ്‍
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉള്ളിയും പച്ചമുളകും പച്ചമണം മാറുന്നതു വരെ വഴറ്റി എടുക്കുക. ഇനി ബാക്കി ചേരുവകളും വഴറ്റിയ ഉള്ളിയും പച്ചമുളകും ചേര്‍ത്ത് പാകത്തിന് അരച്ചെടുക്കാം.
Content Highlights: Spicy nellikka chammanthi recipe for lunch
Published: 09 Jan 2021, 02:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented