സ്‌കൂള്‍ ഉപ്പുമാവ് അഥവാ സൂചി ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കാം
 
ചേരുവകള്‍

To advertise here,
  1. സൂചി ഗോതമ്പ്- രണ്ട് കപ്പ്
  2.  മുരിങ്ങയില ഒരു- പിടി
  3. കാരറ്റ്- രണ്ട് 
  4. വറ്റല്‍മുളക്- നാലെണ്ണം
  5. കടുക്- അര ടീസ്പൂണ്‍
  6. വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
  7. ഉപ്പ്- ആവശ്യത്തിന്
  8. വെള്ളം- അരക്കപ്പ്

തയ്യാറാക്കുന്ന വിധം

സൂചി ഗോതമ്പ് വെള്ളത്തില്‍ കുതിര്‍ത്ത് 10 മിനിറ്റ് വയ്ക്കുക. ഒരു പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ശേഷം അതില്‍ കടുക്, മുരിങ്ങയില, കാരറ്റ് ചെറുതായരിഞ്ഞത്, മുളക് എന്നിവ ഇട്ട് വഴറ്റു. വഴന്നു വരുമ്പോള്‍ വെള്ളം ഒഴിച്ച് വെള്ളം തിളക്കുമ്പോള്‍ സൂചി ഗോതമ്പ് കഴുകി ഇതില്‍ ഇടുക. ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ തീയണച്ച് ചൂടോടെ വിളമ്പാം

Content Highlights: soochi gothambu upma recipe nadan food