മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് സാമ്പാര്‍. തേങ്ങ വറുത്തരച്ചും സാമ്പാര്‍ പൊടിയിട്ടുമെല്ലാം നമ്മള് സാമ്പാര്‍ പാചകം ചെയ്യാറുണ്ട്. എന്നാല്‍ അത്ര കേട്ട് പരിചയമില്ലാത്ത ഒന്നാണ് സാമ്പാര്‍ ചിക്കന്‍. കര്‍ണാടകാ സ്റ്റൈലില്‍ സാമ്പാര്‍ ചിക്കന്‍ തയ്യാറാക്കുന്ന ഷെഫിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
പാചക വിദഗ്ദ്ധനും കണ്‍സള്‍ട്ടന്റ് ഷെഫുമായ കെന്നത്ത് ഗോപിനാഥാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. കെന്നത്ത് പങ്കുവെച്ച സാമ്പാര്‍ ചിക്കന്റെ റെസിപ്പി നോക്കി ഈ വിഭവം ഒന്ന് പാചകംചെയ്ത് നോക്കിയാലോ?
ചേരുവകള്‍
എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍
ജീരകം -1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില
പച്ചമുളക്
വലിയ ഉള്ളി-3/4 കപ്പ്
തക്കാളി- 1/2 കപ്പ്
മഞ്ഞള്‍ പൊടി-1/4 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് (ആവശ്യത്തിന്)
മല്ലിപ്പൊടി- 1/2 ടേബിള്‍ സ്പൂണ്‍
ചിക്കന്‍- 500 ഗ്രാം
സാമ്പാര്‍ പൊടി- 1.5 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത്- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ജീരകവും കറിവേപ്പിലയും ചേര്‍ത്തിളക്കുക. അവ പാകമാകുമ്പോള്‍ അരിഞ്ഞുവെച്ച പച്ചമുളക്, വലിയ ഉള്ളി, തക്കാളി എന്നിവ ചേര്‍ക്കുക. ഇത് നന്നായി വഴറ്റിയശേഷം മഞ്ഞള്‍ പൊടി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക. മസാല നന്നായി ഇളക്കി, വേവിച്ചശേഷം ചിക്കന്‍ ചേര്‍ക്കുക. ഇതിലേക്ക് സാമ്പാര്‍ പൊടികൂടെ ചേര്‍ത്ത് ഇളക്കുക. വെള്ളം ചേര്‍ത്ത് ഇളക്കി, അടച്ചുവെച്ച് വേവിക്കുക. ഏറ്റവുമൊടുവില്‍ മല്ലിയില ചേര്‍ക്കുക.
Content Highlights: Viral Sambar Chicken Recipe
Published: 09 Apr 2025, 08:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented