നോമ്പുതുറയ്ക്ക് പോഷകങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ വിഭവം ആയാലോ. ഫ്രൂട്ട്‌സും നട്‌സും പാലും പ്രധാനചേരുവയായ കോള്‍ഡ് ഫ്‌ളോട്ട്‌സ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

To advertise here,

ആവശ്യമുള്ള സാധനങ്ങള്‍

പാല്‍- അര ലിറ്റര്‍
പഞ്ചസാര- 200 ഗ്രാം
കസ്റ്റാഡ് പൗഡര്‍- 3 ടീ സ്പൂണ്‍
വാനില എസ്സന്‍സ്-ഒരു ടീ സ്പൂണ്‍
വിപ്പിങ് ക്രീം- കാല്‍കപ്പ്
ജെലാറ്റിന്‍- മുക്കാല്‍ ടേബിള്‍ സ്പൂണ്‍
ബട്ടര്‍- 50 ഗ്രാം
കശുവണ്ടി- 150 ഗ്രാം, പൊടിച്ചത്
കശുവണ്ടി- 150 ഗ്രാം നുറുക്കിയത്
കണ്ടന്‍സ്ഡ് മില്‍ക്ക്- അരക്കപ്പ്
ഫ്രഷ് ക്രീം- മൂന്ന് ടേബിള്‍    സ്പൂണ്‍
ഈന്തപ്പഴം- 200 ഗ്രാം
റോബസ്റ്റ- 200 ഗ്രാം

തയ്യാറാക്കുന്ന വിധം

പാലും പഞ്ചസാരയും കസ്റ്റാര്‍ഡ് പൗഡറും യോജിപ്പിച്ച് ചെറുതീയില്‍ തിളപ്പിക്കണം. ഇതില്‍ വാനില എസ്സന്‍സും ചേര്‍ത്തിളക്കി മാറ്റി വെക്കുക. ജെലാറ്റിന്‍ തണുത്ത വെള്ളത്തില്‍ കുതിര്‍ത്ത ശേഷം തിളക്കുന്ന വെള്ളത്തിന് മുകളില്‍ പിടിച്ച് അലിയച്ചത് (DOUBLE BOILING METHOD) തയ്യാറാക്കിയ പാല്‍ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. വിപ്പിങ് ക്രീമും ഇതിലേക്ക് ചേര്‍ക്കുക. ഫ്രഷ് ക്രീമും കണ്ടന്‍സഡ് മില്‍ക്കും ചേര്‍ത്ത് തണുക്കാന്‍ ഫ്രിഡ്ജില്‍ വെക്കുക. ഈന്തപ്പഴം കുരുകളഞ്ഞതും റോബസ്റ്റ ചെറുതായി അരിഞ്ഞതും ബട്ടറില്‍ വറുത്തെടുക്കണം. ഇതു കശുവണ്ടിപ്പരിപ്പ് പൊടിച്ചതില്‍ പൊതിഞ്ഞ് ചെറിയ ബോളുകളാക്കുക. അരിഞ്ഞുവെച്ച കശുവണ്ടിപ്പരിപ്പില്‍ പൊതിഞ്ഞെടുത്ത് തണുത്ത കസ്റ്റാര്‍ഡിലേക്ക് ഈ ബോളുകള്‍ ചേര്‍ക്കുക. ഫ്രഷ് ക്രീം കൊണ്ട് അലങ്കരിച്ച് വിളമ്പാം

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌)