ചെമ്മീനും തൈരും ചേര്‍ന്ന വ്യത്യസ്തമായ ഈ ചൂടന്‍ വിഭവം പരീക്ഷിച്ചാലോ
ചേരുവകള്‍
- ചെമ്മീന്‍- 240 ഗ്രാം
- തൈര്- 50 ഗ്രാം
- മഞ്ഞള്‍പ്പൊടി- അഞ്ച് ഗ്രാം
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- 10 ഗ്രാം
- ചെറുനാരങ്ങാ നീര്- അഞ്ച് മില്ലി
- കടുകെണ്ണ- 30 മില്ലി
- ഗരംമസാല- രണ്ട് ഗ്രാം
- ചാട്ട്മസാല- മൂന്ന് ഗ്രാം
- ജീരകം പൊടിച്ചത്- മൂന്ന് ഗ്രാം
- ഉപ്പ്- ആവശ്യത്തിന്
- കടലമാവ്- അഞ്ച് ഗ്രാം
- അയമോദകം- അഞ്ച് ഗ്രാം
തയ്യാറാക്കുന്ന വിധം
കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, അയമോദകം, ചെറുനാരങ്ങാ നീര് എന്നിവ ഒരു ബൗളില്‍ യോജിപ്പിക്കുക. ഇത് ചെമ്മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ഇനി മറ്റൊരു ബൗളില്‍ തൈര്, ബാക്കിയുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, ചാട്ട് മസാല, ജീരംകം പൊടിച്ചത് എന്നിവയിട്ട് ഇളക്ക്ി യോജിപ്പിക്കുക. പാനില്‍ കടുകെണ്ണ ചൂടാകുമ്പോള്‍ കടലമാവ് ഇട്ട് വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി ഇട്ട ഇളക്കിയ ശേഷം തയ്യാറാക്കി വച്ച തൈര് കൂട്ട് ഇതില്‍ ചേര്‍ക്കാം. ഇനി ചെമ്മീന്‍ പുറത്തെടുത്ത് ഈ മിശ്രിതത്തില്‍ മുക്കി തണ്ടൂരി അടുപ്പില്‍ വേവിച്ചെടുക്കാം. പുതിന ചട്ണിക്കൊപ്പം കഴിക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: prawns tandoori jhinga recipe
Published: 01 Jul 2020, 02:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented