പലര്‍ക്കും അത്ര ഇഷ്ടമല്ലാത്ത അവല് ഉപയോഗിച്ച് നല്ല രുചികരമായ പോഹയുണ്ടാക്കാം. പ്രഭാതഭക്ഷണമായി മാത്രമല്ല വൈകുന്നേരങ്ങളിലും ചായയ്ക്കൊപ്പം കഴിക്കാന്‍ പോഹ ബെസ്റ്റാണ്. എളുപ്പത്തിലുണ്ടാക്കാന്‍ കഴിയുന്നതിനാല്‍ തന്നെ പാചകത്തിന് മടിക്കുന്ന ദിവസങ്ങളില്‍ പോഹ തന്നെ തിരഞ്ഞെടുക്കാം.
ആവശ്യമായ ചേരുവകള്‍
അവല് - ഒരു കപ്പ്
എണ്ണ- 1 ടേബിള്‍ സ്പൂണ്‍
കായം-ആവശ്യത്തിന്
കടുക്- ഒരു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്-അരക്കപ്പ്
കറിവേപ്പില- 8-10
ചുവന്ന മുളക്- 2-3
ഉരുളക്കിഴങ്ങ് ചെറുതാക്കി അരിഞ്ഞത്- അരക്കപ്പ്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഉപ്പ്- 2 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- 1 ടീസ്പൂണ്‍
നാരങ്ങാ നീര് - 1 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അവല് കഴുകിയെടുത്ത് അതിലെ വെള്ളം വാര്‍ന്നുപോകാനായി വെക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് കായം, കടുക്, കറിവേപ്പില, സവാള, ചുവന്ന മുളക് എന്നിവ ഇട്ട് ഇളക്കുക. സവാള നിറം മാറി വരുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഉരുളക്കിഴങ്ങ് വേവുന്നത് വരെ കുറഞ്ഞ തീയില്‍ വഴറ്റുക. തീ കൂട്ടിവെച്ചശേഷം അവല്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. നന്നായി വഴറ്റിയെടുത്ത ശേഷം തീ ഓഫ് ചെയ്യുക. ഇതിലേക്ക് പച്ചമുളക്, നാരങ്ങാ നീര്, മല്ലിയില എന്നിവ ചേര്‍ത്തുകൊടുക്കാം. മല്ലിയിലയോ നാരങ്ങയോ ഉപയോഗിച്ച് അലങ്കരിച്ച് ഇഷ്ടാനുസരണം പോഹ വിളമ്പാം.
Content Highlights: How to prepare Poha using rice flakes
Published: 29 Jul 2025, 06:23 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented