വെജിറ്റേറിയന്‍ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പനീര്‍ ബട്ടര്‍ മസാല. റെസ്റ്റോറന്റ് രുചിയില്‍ ഇനി പനീര്‍ ബട്ടര്‍ മസാല വീട്ടിലും തയ്യാറാക്കും. പൊറോട്ടയ്ക്കും ചപ്പാത്തിയ്ക്കുമൊപ്പം ചൂടോടെ വിളമ്പാം. കൊതിയേറും രുചിയില്‍ തയ്യാറാക്കാം പനീര്‍ ബട്ടര്‍ മസാല.
ചേരുവകള്‍
പനീര്‍ - 200 ഗ്രാം
തക്കാളി (ചെറുതായി അരിഞ്ഞത്) - 2 എണ്ണം
പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്) - 2 എണ്ണം
സവാള (ചെറുതായി അരിഞ്ഞത്) - അര കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
മുളക് പൊടി - അര ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി - ആവശ്യത്തിന്
കറിവേപ്പില - 1 തണ്ട്
മല്ലിയില - ആവശ്യത്തിന്
വെണ്ണ - 6 ടേബിള്‍ സ്പൂണ്‍
തേങ്ങയുടെ ഒന്നാം പാല് - 1 കപ്പ്
ഇളം ചൂട് വെള്ളം - ആവശ്യത്തിന്
പാചകരീതി
ഒരു പാനില്‍ നാല് ടേബിള്‍ സ്പൂണ്‍ വെണ്ണ ചൂടാക്കിയ ശേഷം മുറിച്ചുവെച്ചിരിക്കുന്ന പനീര്‍ ഇട്ടുകൊടുക്കണം. ഇവ ഇളം ബ്രൗണ്‍നിറം ആകുന്നതു വരെ വറുത്തെടുക്കുക. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കണം. വറുത്ത പനീര്‍ കോരി മാറ്റി വെയ്ക്കുക.
2 ടേബിള്‍ സ്പൂണ്‍ വെണ്ണകൂടി പാനിലേയ്ക്ക് ചേര്‍ത്ത ശേഷം ഇതില്‍ കറിവേപ്പില, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള എന്നിവ മൂപ്പിച്ചെടുക്കണം. ശേഷം ഇതിലേയ്ക്ക് തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് എല്ലാ മസാല പൊടികളും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം വറുത്ത പനീര്‍ കഷ്ണങ്ങള്‍ ഇതില്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാകത്തില്‍ ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുക്കണം.ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് 10 മിനിട്ട് വേവിക്കുക. അതിനുശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് കുറുകുന്നത് വരെ വറ്റിച്ചെടുക്കുക. പിന്നീട് മല്ലിയില ഇട്ട ശേഷം വിളമ്പാം.
Content Highlights: Paneer Butter Masala Recipe,Paneer, Butter,Paneer Recipe,food
Published: 02 Dec 2023, 05:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented