വെജിറ്റേറിയന്‍ ഭക്ഷണരീതി പിന്തുടരുന്നവരുടെ പ്രിയപ്പെട്ട വിഭവമാണ് പനീര്‍ ഭുര്‍ജി . പനീര്‍ കൊണ്ടുള്ള ഈ വിഭവത്തിന് രുചിപോലെ തന്നെ ആരോഗ്യഗുണങ്ങളുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടപ്പെടുന്ന വിഭവം കൂടിയാണിത്.
ചേരുവകള്‍
1.പനീര്‍ -200 ഗ്രാം
2.എണ്ണ - ഒരു ടേബിള്‍സ്പൂണ്‍
3.ജീരകം -ഒരു നുള്ള്
4.പച്ചമുളക് -2
5.സവാള - 1
6.മഞ്ഞള്‍പ്പൊടി -കാല് ടി സ്പൂണ്‍
7.ഗരംമസാലപ്പൊടി- അര ടി സ്പൂണ്‍
8.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടി സ്പൂണ്‍
9.തക്കാളി - 1
10.എണ്ണ -2 ടേബിള്‍സ്പൂണ്‍
11.ഉപ്പ് -ആവശ്യത്തിന്
12.മല്ലിയില - ഒരു പിടി
തയ്യാറാക്കുന്ന രീതി
ആദ്യം പനീര്‍ ഗ്രേറ്റ് ചെയ്തു എടുക്കണം . ശേഷം സാവാള ,തക്കാളി ,പച്ചമുളക് ഇവയെല്ലാം പൊടിയായി അരിഞ്ഞു വെയ്ക്കണം. തുടര്‍ന്ന് ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ജീരകം പൊട്ടിച്ചു എടുക്കുക .
ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക .കൂടെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. സവാള നന്നായി ബ്രൗണ്‍ നിറമായി വരുമ്പോള്‍ പച്ചമുളകും തക്കാളിയും ചേര്‍ത്ത് വഴറ്റിയെടുക്കണം.
ഇതില്‍ മഞ്ഞള്‍പ്പൊടിയും ഗരംമസാലപ്പൊടിയും ചേര്‍ത്തുകൊടുക്കണം, കൂടെ കുറച്ചു വെള്ളം ചേര്‍ക്കുക. ശേഷം ഗ്രേറ്റ് ചെയ്തു എടുത്ത പനീര്‍ ചേര്‍ക്കണം .ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കി അഞ്ചു മിനിറ്റ് അടച്ചു വേവിക്കണം. ശേഷം അടപ്പ് മാറ്റി നന്നായി വീണ്ടും ഇളക്കി വെള്ളത്തിന്റെ അംശം മാറ്റണം.തീ അണച്ച് മല്ലിയില അരിഞ്ഞതും ചേര്‍ത്തിളക്കണം.
Content Highlights: paneer bhurji recipe,paneer ,food,veg recipe,cooking
Published: 08 Nov 2023, 02:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented